
കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയില്ല: കെ സുധാകരന്‍
കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്നും തന്നെ നീക്കം ചെയ്യാനുള്ള എതിര്‍ ഗ്രൂപ്പുകാരുടെ ശ്രമങ്ങള്‍ക്ക് വഴങ്ങാതെ കെ സുധാകരന്‍. താന്‍ പ്രസിഡന്റ് സ്ഥാനം ഒഴിയില്ലെന്ന് സുധാകരന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി സുധാകരനെ ഹൈക്കമാന്‍ഡ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നു.
ലോകസഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും സുധാകരനുമായി കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തിരുന്നു. സുധാകരനെ പ്രസിഡന്റ് സ്ഥാനത്തുനിന്നും നീക്കുമെന്ന വാര്‍ത്തകള്‍ പിന്നാലെ പ്രചരിക്കുകയും ചെയ്തു.
സുധാകരന്റെ അനാരോഗ്യം ചൂണ്ടിക്കാണിച്ചാണ് സ്ഥാനത്തുനിന്നും ഒഴിവാക്കാന്‍ ശ്രമം എന്നാണ് വാര്‍ത്തകള്‍. രാഹുലും ഖാര്‍ഗെയും സുധാകരന്റെ ആരോഗ്യത്തെക്കുറിച്ച് ആരാഞ്ഞിരുന്നു. ഇക്കാര്യം അദ്ദേഹം മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തുകയും ചെയ്തിരുന്നു.
ഡല്‍ഹിയില്‍ നിന്നും കേരളത്തിലേക്ക് മടങ്ങിയെത്തിയ സുധാകരന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ശക്തമായ വിമര്‍ശനം ഉന്നയിച്ചു.
തനിക്ക് ആനാരോഗ്യമില്ലെന്നും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് പ്രചരിപ്പിക്കുന്നത് കോണ്‍ഗ്രസിലെ തന്നെ ഒരു ഗ്രൂപ്പാണെന്നും അത് മനപ്പൂര്‍വ്വം ആണെന്നും അദ്ദേഹം പറഞ്ഞു.
താന്‍ പ്രസിഡന്റ് സ്ഥാനത്തുനിന്നും മാറില്ലെന്നും അദ്ദേഹം പറഞ്ഞു. തന്നെ മൂലയ്ക്കിരുത്താന്‍ ശ്രമിക്കുന്നത് സംസ്ഥാനത്തെ ഒരു നേതാവാണെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസില്‍ പ്രായമല്ലെന്നും പ്രാപ്തിയാണ് പ്രധാനമെന്നും സുധാകരന്‍ പറഞ്ഞു. തനിക്ക് എത്രയോ വര്‍ഷത്തെ പാരമ്പര്യമാണ് കോണ്‍ഗ്രസില്‍ ഉള്ളതെന്നും താന്‍ മാറുമെന്ന് കോണ്‍ഗ്രസിനുള്ളില്‍ പറയുന്നവര്‍ വഷളന്‍മാര്‍ ആണെന്നും സുധാകരന്‍ പറഞ്ഞു.