കലാക്ഷേത്ര ലൈംഗികാരോപണം: അധ്യാപകന്‍ അറസ്റ്റില്‍
കലാക്ഷേത്രയിലെ ലൈംഗികാരോപണ കേസില്‍ മലയാളി അധ്യാപകന്‍ അറസ്റ്റില്‍. രുക്മിണിദേവി കോളേജ് ഫോര്‍ ഫൈന്‍ ആര്‍ട്‌സിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഹരി പത്മനെയാണ് ചെന്നൈ പോലീസ് അറസ്റ്റ് ചെയ്തത്. ഹരി പത്മനെതിരെ സ്ത്രീപീഡന നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് ചെന്നൈ പോലീസ് അറിയിച്ചു.
കലാക്ഷേത്ര ഫൗണ്ടേഷന്‍ കാമ്പസില്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധത്തെ തുടര്‍ന്നാണ് അഡയാര്‍ വനിതാ പോലീസ് വെള്ളിയാഴ്ച കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതോടെ വിദ്യാര്‍ത്ഥികള്‍ സമരം അവസാനിപ്പിക്കുകയായിരുന്നു.
സംഭവത്തെ തുടര്‍ന്ന് കോളേജ് ഡയറക്ടര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ എന്നിവരോട് ഇന്ന് ഉച്ചയ്ക്ക് 12 ന് നേരില്‍ ഹാജരാകാന്‍ തമിഴ്‌നാട് വനിതാ കമ്മീഷന്‍ ചെയര്‍മാന്‍ ഉത്തരവിട്ടിട്ടുണ്ട്.
ആരോപണവിധേയനായ അധ്യാപകന്‍ പെണ്‍കുട്ടിക്ക് സമൂഹമാധ്യമങ്ങളിലൂടെ അശ്ലീല സന്ദേശങ്ങള്‍ അയച്ചതായി പരാതിയില്‍ പറയുന്നു. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കുമ്പോള്‍ അധ്യാപകന്‍ തന്നെ ഉപദ്രവിച്ചെന്നും അയാള്‍ കാരണം പഠനം നിര്‍ത്തേണ്ടി വന്നതായും വിദ്യാര്‍ത്ഥിനി ആരോപിക്കുന്നു.