Representational Image: Pixabay
കളമശേരി ദത്ത് വിവാദം: കുഞ്ഞിന്റെ താല്ക്കാലിക സംരക്ഷണം തൃപ്പൂണിത്തുറയിലെ ദമ്പതികള്‍ക്ക്
കളമശേരി ദത്ത് വിവാദ കേസില്‍ കുഞ്ഞിനെ തൃപ്പൂണിത്തുറ സ്വദേശികളായ ദമ്പതികള്‍ക്ക് കൈമാറി. കുഞ്ഞിന്റെ താല്ക്കാലിക സംരക്ഷണത്തിനായി ആറു മാസത്തേക്കാണ് സി.ഡബ്ല്യൂ.സി കുഞ്ഞിനെ കൈമാറിയത്. ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് നടപടി.
അനധികൃത ദത്ത് വിവാദം വാര്‍ത്തയായതോടെ കുഞ്ഞിന്റെ സംരക്ഷണം ശിശുക്ഷേമ സമിതി ഏറ്റെടുത്തിരുന്നു. തുടര്‍ന്ന് സംരക്ഷണാവകാശം നല്‍കണമെന്ന് ആവശ്യപ്പെട്ട് തൃപ്പൂണിത്തുറയിലെ ദമ്പതികള്‍ ഹൈക്കോടതിയെ സമീപിച്ചു. ഇക്കാര്യത്തില്‍ ശിശുക്ഷേമ സമിതിയുടെ വിശദീകരണം ഹൈക്കോടതി തേടി. കുഞ്ഞിനെ ദമ്പതികളെ ഏല്പിക്കുന്നതില്‍ തടസ്സമില്ലെന്ന് ശിശുക്ഷേമ സമിതി കോടതിയെ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് കുഞ്ഞിന്റെ താല്ക്കാലിക സംരക്ഷണം ദമ്പതികള്‍ക്കു നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്.
കുഞ്ഞിനെ സംരക്ഷിക്കാനുള്ള സാമ്പത്തിക ഭദ്രത ദമ്പതികള്‍ക്കുണ്ടെന്നു കോടതി നിരീക്ഷിച്ചു. 20 വര്‍ഷമായി കുട്ടികളില്ലാത്ത സാഹചര്യത്തിലാണ് ദത്ത് എടുത്തതെന്ന് ദമ്പതികള്‍ കോടതിയെ അറിയിച്ചു.
പത്തനംതിട്ട സ്വദേശിയായ ആലുവയില്‍ വാടകയ്ക്കു താമസിച്ചിരുന്ന അവിവാഹിതയായ സ്ത്രീക്കു കളമശേരി മെഡിക്കല്‍ കോളേജില്‍ 2022 ഓഗസ്റ്റ് 27 നാണ് പെണ്‍കുഞ്ഞ് ജനിച്ചത്.