
TMJ Daily
കാളികാവ് കടുവ ആക്രമണം; റബ്ബര്‍ ടാപ്പിങ് തൊഴിലാളി കൊല്ലപ്പെട്ടു
15 May 2025 | 1 min Read
TMJ News Desk
മലപ്പുറം ജില്ലയിലെ കാളികാവില്‍ കടുവയുടെ ആക്രമണത്തില്‍ റബ്ബര്‍ ടാപ്പിങ് തൊഴിലാളി കൊല്ലപ്പെട്ടു. ചോക്കാട് സ്വദേശിയായ 39 വയസ്സുള്ള ഗഫൂര്‍ ആണ് കൊല്ലപ്പെട്ടത്.
ഇന്ന് പുലര്‍ച്ചെ ടാപ്പിങ് ജോലികള്‍ക്കായി പോയ ഗഫൂറിനേയും മറ്റൊരു തൊഴിലാളിയായ സമദിനേയും കടുവ ആക്രമിക്കുകയായിരുന്നു.
സമദ് ഓടി രക്ഷപ്പെട്ടു. ഗഫൂറിനെ കടുവ കാട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ട് പോയി. ഇക്കാര്യം സമദ് നാട്ടുകാരെ അറിയിച്ചത് പ്രകാരം നടത്തിയ തിരച്ചിലിലാണ് വനത്തിനുള്ളില്‍ നിന്നും ഗഫൂറിന്റെ മൃതദേഹം കണ്ടെത്തിയത്.
പൊലീസും വനം വകുപ്പ് അധികൃതരും തിരച്ചിലില്‍ പങ്കെടുത്തു.
#Daily
Leave a comment