PHOTO: PTI
വീണ വിജയന്റെ ഹര്‍ജി തള്ളി കര്‍ണാടക ഹൈക്കോടതി
സി.എം.ആര്‍.എലുമായി ബന്ധപ്പെട്ട കേസില്‍ സീരിയസ് ഫ്രോഡ് ഇന്‍വസ്റ്റിഗേഷന്‍ ഓഫീസ് (എസ്.എഫ്.ഐ.ഒ) അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വീണ വിജയന്‍ നല്‍കിയ ഹര്‍ജി തള്ളി കര്‍ണാടക ഹൈക്കോടതി. എസ്.എഫ്.ഐ.ഒ അന്വേഷണം തുടരാമെന്ന് വ്യക്തമാക്കിയ കോടതി വിധിയുടെ വിശദ വിവരങ്ങള്‍ ശനിയാഴ്ച രാവിലെ 10:30 ന് നല്‍കാമെന്നും പറഞ്ഞു.
കേസില്‍ വീണയെ ചോദ്യം ചെയ്യാന്‍ എസ്.എഫ്.ഐ.ഒ തയ്യാറെടുക്കുന്ന സമയത്താണ് ഹൈക്കോടതിയില്‍ ഹര്‍ജി എത്തിയത്. ഹര്‍ജിയില്‍ എം നഗപ്രസന്നയുടെ ബെഞ്ചാണ് ഇപ്പോള്‍ വിധി പറഞ്ഞിരിക്കുന്നത്.
അന്വേഷണത്തിന് ഉത്തരവിട്ടത് കേന്ദ്ര കോര്‍പറേറ്റ് മന്ത്രാലയം
കേന്ദ്ര കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയമാണ് എക്‌സാലോജിക് ഡയറക്ടറും മുഖ്യമന്ത്രിയുടെ മകളുമായ വീണ വിജയനെതിരെ അന്വേഷണത്തിന് ആദ്യം ഉത്തരവിട്ടിരുന്നത്. കരിമണല്‍ കമ്പനിയായ സി.എം.ആര്‍.എല്ലില്‍ നിന്ന് എക്‌സാലോജിക് സൊല്യൂഷന് അനധികൃത്യമായി പണം ലഭിച്ചതിനെതിരെയാണ് എസ്.എഫ്.ഐ.ഒ അന്വേഷണം. രണ്ട് കമ്പനികളും തമ്മിലുള്ള സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി എസ്.എഫ്.ഐ.ഒ നേരത്തെ തന്നെ വീണയ്ക്ക് കത്തയച്ചിരുന്നു.