TMJ
searchnav-menu
post-thumbnail

TMJ Daily

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്: ഇ ഡി കുറ്റപത്രം സമര്‍പ്പിച്ചു; സിപിഐഎമ്മും പ്രതി

26 May 2025   |   1 min Read
TMJ News Desk

തൃശൂരിലെ കരുവന്നൂര്‍ സഹകരണ ബാങ്ക് വായ്പ തട്ടിപ്പ് കേസില്‍ സി പി ഐ എമ്മിനേയും നേതാക്കളേയും പ്രതി ചേര്‍ത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ ഡി) കുറ്റപത്രം.

തൃശൂര്‍ മുന്‍ ജില്ലാ സെക്രട്ടറി എ സി മൊയ്തീന്‍, എ എം വര്‍ഗീസ്, കെ രാധാകൃഷ്ണന്‍ എം പി എന്നിവരടക്കം 27 പേരെ പുതുതായി പ്രതി ചേര്‍ത്ത് പി എം എല്‍ എ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. 83 പേരാണ് പ്രതിപട്ടികയിലുള്ളത്.

എ സി മൊയ്തീന്‍ 67ാം പ്രതിയും എം എം വര്‍ഗീസ് 69ാം പ്രതിയും രാധാകൃഷ്ണന്‍ 70ാം പ്രതിയുമാണ്. സിപിഐഎം 68ാം പ്രതിയാണ്.

വടക്കാഞ്ചേരി നഗരസഭ കൗണ്‍സിലര്‍ മധു അമ്പലപുരം, എ ആര്‍ പീതാംബരന്‍, എം ബി രാജു, കെ സി പ്രേമജന്‍ എന്നിവരും പ്രതികളാണ്.

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സിയായ ഇ ഡി കുറ്റപത്രം സമര്‍പ്പിച്ചത്. കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിലും കരുവന്നൂര്‍ സഹകരണ ബാങ്ക് വായ്പ തട്ടിപ്പ് കേസ് ചര്‍ച്ചാ വിഷയം ആയിരുന്നു.



#Daily
Leave a comment