TMJ
searchnav-menu
post-thumbnail

TMJ Daily

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് അന്വേഷണം സിബിഐയ്ക്ക് കൈമാറേണ്ടി വരുമെന്ന് ഹൈക്കോടതി

10 Apr 2025   |   1 min Read
TMJ News Desk

രുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസ് അന്വേഷണം വൈകുന്നതിനെ ഹൈക്കോടതി വിമര്‍ശിച്ചു. കേരള പൊലീസ് അന്വേഷണം ഇത്തരത്തിലാണ് നടത്തുന്നതെങ്കില്‍ കേസ് സിബിഐയ്ക്ക് കൈമാറേണ്ടി വരുമെന്ന് കോടതി പറഞ്ഞു.

എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് (ഇഡി) കേസ് കൃത്യമായി അന്വേഷണം നടത്തുന്നുവെന്ന് കോടതി ചൂണ്ടിക്കാണിച്ചു. എന്നാല്‍ കേസിന്റെ രേഖകള്‍ ഇഡി കൊണ്ടുപോയത് കാരണമാണ് അന്വേഷണം വൈകുന്നതെന്ന് കേരള പൊലീസ് കോടതിയെ അറിയിച്ചു.

അതേസമയം, ഈ കേസില്‍ ഇഡി താമസിയാതെ അന്തിമ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കേരള പൊലീസിന്റെ അന്വേഷണം വൈകുന്നുവെന്ന ഹര്‍ജി ഹൈക്കോടതിയില്‍ എത്തിയത്.

നാല് വര്‍ഷം മുമ്പാണ് തട്ടിപ്പ് വിവരം പുറത്തുവന്നത്. കേസ് അന്വേഷണം പൂര്‍ത്തിയാക്കാന്‍ മൂന്ന് മാസം കൂടി വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചു.





 

#Daily
Leave a comment