TMJ
searchnav-menu
post-thumbnail

TMJ Daily

കീം പരീക്ഷാഫലം: മാർക്ക് ഏകീകരണത്തിന്റെ റിപ്പോർട്ട് ആവശ്യപ്പെട്ട് ഹൈക്കോടതി

10 Jul 2025   |   1 min Read
TMJ News Desk

കേരള എഞ്ചിനീയറിംഗ്, ഫാർമസി പ്രവേശന യോഗ്യതാ പരീക്ഷ(കീം)യിലെ മാർക്ക് ഏകീകരണത്തിന് അടിസ്ഥാനമാക്കിയ റിപ്പോർട്ട് ആവശ്യപ്പെട്ട് ഹൈക്കോടതി. കീം പരീക്ഷാഫലം റദ്ദാക്കിയ വിധിക്കെതിരെ സർക്കാർ നൽകിയ അപ്പീലിലാണ് കോടതി റിപ്പോർട്ട് ആവശ്യപ്പെട്ടത്. എല്ലാ സിലബസിൽ പഠിക്കുന്ന കുട്ടികൾക്കും തുല്യ അനുപാതത്തിൽ പരിഗണന ലഭിക്കാൻ ആണ് മാർക്ക് ഏകീകരണമെന്നും, പഴയ സംവിധാനത്തിൽ കേരള സിലബസിലെ കുട്ടികൾ പട്ടികയിൽ പുറകിലാകുമെന്നാണ് കേരള സർക്കാരിന്റെ വാദം.

പുതിയ സംവിധാനത്തിൽ കുട്ടികൾക്കെല്ലാവർക്കും തുല്യ അനുപാതം ലഭിക്കുമെന്ന് സർക്കാർ പറയുന്നു. സിബിഎസ്ഇ വിദ്യാർഥികളെ പുതിയ രീതി ദോഷകരമായി ബാധിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി നൽകിയ ഹർജിയിലായിരുന്നു പരീക്ഷാഫലം റദ്ദുചെയ്യാനുള്ള ഉത്തരവുണ്ടായത്.


#Daily
Leave a comment