TMJ
searchnav-menu
post-thumbnail

TMJ Daily

കേരളത്തിന്റെ കടം കുറയുകയാണ്: കെ എൻ ബാലഗോപാൽ

25 Sep 2025   |   1 min Read
TMJ News Desk

കേരളം വലിയ കടക്കെണിയിലാണെന്ന വാർത്തകൾക്കും പ്രചാരണങ്ങൾക്കുമുള്ള മറുപടിയുമായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് കേരളത്തിന്റെ കടം കുറയുകയാണെന്ന് അദ്ദേഹം പറഞ്ഞത്. വ്യാജ പ്രചാരണങ്ങൾക്കുള്ള മറുപടിയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന ഈ സിഎജി റിപ്പോർട്ട് എന്നും മന്ത്രി വ്യക്തമാക്കി. മാസങ്ങൾക്ക് മുന്നേ “നവകേരള കടം” എന്ന തലക്കെട്ടോടെ മലയാള മനോരമ തെറ്റായ വാർത്ത നൽകിയിരുന്നു. ഇപ്പോൾ മനോരമ തന്നെ ശരിയായ കണക്കുകൾ കാണിച്ച് വാർത്ത നൽകിയത് സ്വാഗതാർഹമാണെന്നും ബാലഗോപാൽ ഫേസ്ബുക്കിൽ കുറിച്ചു.

കഴിഞ്ഞ ദിവസം വന്ന കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ വിശകലന റിപ്പോർട്ട് അനുസരിച്ച് കേരളം കടമെടുപ്പിൽ അപകടകരമായ അവസ്ഥയിലല്ല. കടത്തിന്റെയും മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെയും അനുപാതത്തിന്റെയും (Debt to GSDP ratio) അടിസ്ഥാനത്തിലുള്ള റാങ്കിങിൽ നിലവിൽ രാജ്യത്ത് പതിനഞ്ചാമത്തെ സ്ഥാനത്താണ് കേരളം.

#Daily
Leave a comment