TMJ
searchnav-menu
post-thumbnail

TMJ Daily

ബഹിരാകാശ നടത്തത്തിനിടെ ആശയവിനിമയം മെച്ചപ്പെടുത്താനുള്ള ഉപകരണം വികസിപ്പിച്ച് കേരള ഡിജിറ്റല്‍ സര്‍വകലാശാല

12 Jan 2025   |   1 min Read
TMJ News Desk

ഹിരാകാശ സഞ്ചാരികളുടെ ബഹിരാകാശ നടത്തത്തിനിടയിലുള്ള ആശയവിനിമയം മെച്ചപ്പെടുത്താനുള്ള സംവിധാനം കേരള ഡിജിറ്റല്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ വികസിപ്പിച്ചു. ഇന്റല്‍ ഫൗണ്ടറിയുമായി ചേര്‍ന്ന് വികസിപ്പിച്ച സംവിധാനം കൈയില്‍ കെട്ടാവുന്ന തരത്തിലുള്ളതാണ്. ആന്റിന സംവിധാനവും നിര്‍മ്മിത ബുദ്ധിയും (എഐ) ഉപയോഗിച്ചാണ് ഇത് വികസിപ്പിച്ചത്.

ഈ സാങ്കേതിക വിദ്യ ബഹിരാകാശത്തില്‍ ആംഗ്യ ഭാഷയിലൂടെയുള്ള ആശയവിനിമയം മെച്ചപ്പെടുത്തുന്നു. ഇതില്‍ ആംഗ്യഭാഷയെ ഇലക്ട്രോമാഗ്നറ്റിക് തരംഗ അധിഷ്ഠിത സംവിധാനത്തിലൂടെ തിരിച്ചറിയുന്നു. ഇത് ബഹിരാകാശ സഞ്ചാരിയുടെ കൈയുറയില്‍ എംബഡ് ചെയ്യാം. ഇതില്‍ ഉപയോഗിക്കുന്ന ആന്റിനകള്‍ കെയു-ബാന്‍ഡ് മൈക്രോസ്ട്രിപ്പ് പാച്ച് സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. പരമ്പരാഗത ആശയവിനിമയ സംവിധാനങ്ങള്‍ പരാജയപ്പെടുമ്പോള്‍ അല്ലെങ്കില്‍ ലഭ്യമല്ലാതിരിക്കുമ്പോള്‍ സഞ്ചാരികള്‍ക്ക് കൈ ആംഗ്യത്തിലൂടെ അവര്‍ തമ്മിലുള്ള ആശയവിനിമയം തടസ്സമില്ലാതെ നടത്താന്‍ ഇതിലൂടെ സാധിക്കും. ഉപഗ്രഹ, ബഹിരാകാശ ഗവേഷണ രംഗത്ത് ഉപയോഗിക്കുന്നതരം ആന്റിനയാണ് കെയു-ബാന്‍ഡ് മൈക്രോസ്ട്രിപ്പ്.

ഈ ആന്റിനകള്‍ ഭാരം കുറഞ്ഞതും കൈകാര്യം ചെയ്യാന്‍ എളുപ്പമുള്ളതും ചെറുതും ആണ്. ഗ്ലാസ് പോലുള്ള വസ്തുക്കള്‍ ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്.

ബഹിരാകാശ നടത്തത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ബഹിരാകാശ സഞ്ചാരികള്‍ തമ്മിലും മിഷന്‍ കണ്‍ട്രോളുമായും മറ്റ് സംഘാംഗങ്ങളുമായും ആശയവിനിമയം നടത്താന്‍ ഈ സംവിധാനത്തിലൂടെ സാധിക്കും.

ബഹിരാകാശ രംഗത്തു മാത്രമല്ല ആരോഗ്യരംഗം, സൈന്യം തുടങ്ങിയ മേഖലകളിലും ഈ സാങ്കേതിക വിദ്യ ഉപയോഗിക്കാമെന്ന് ഡിജിറ്റല്‍ സര്‍വകലാശാലയിലെ അലെക്‌സ് ജെയിംസ് പറയുന്നു.

#Daily
Leave a comment