TMJ
searchnav-menu
post-thumbnail

TMJ Daily

ആരോഗ്യ മേഖലയിൽ സുപ്രധാന ഉത്തരവുമായി കേരള ഹൈക്കോടതി 

27 Nov 2025   |   1 min Read
TMJ News Desk

മുൻകൂർ ഫീസ് അടയ്ക്കാത്തതിന്റെയോ രേഖകളുടെ അഭാവത്തിന്റെയോ പേരിൽ ആശുപത്രികൾ രോഗിക്ക് പ്രാഥമിക ജീവൻ രക്ഷാ പരിചരണം നിഷേധിക്കരുതെന്ന് കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ബുധനാഴ്ച ഉത്തരവിട്ടു. 

2018 ലെ കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ്സ് ആക്ടിലെ ചില വ്യവസ്ഥകൾ നടപ്പിലാക്കുന്നത് സംബന്ധിച്ച് സിംഗിൾ ജഡ്ജി പുറപ്പെടുവിച്ച ഉത്തരവിനെതിരെ സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകളും ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും സമർപ്പിച്ച അപ്പീൽ പരിഗണിച്ച ജസ്റ്റിസ് സുശ്രുത് അരവിന്ദ് ധർമ്മാധികാരിയും ജസ്റ്റിസ് വി.എം. ശ്യാംകുമാറും അടങ്ങിയ ബെഞ്ച്, ചികിത്സയുമായി ബന്ധപ്പെട്ട എല്ലാ അന്വേഷണ റിപ്പോർട്ടുകളും ഡിസ്ചാർജ് സമ്മറിയും, ഇസിജി, എക്സ്–റേ, സിടി സ്കാൻ ഉൾപ്പെടെ എല്ലാ റിപ്പോർട്ടുകളും രേഖകളും രോഗിക്കു കൈമാറണം. 

എല്ലാ ആശുപത്രികളിലും റിസപ്‌ഷൻ/അഡ്മിഷൻ ഡെസ്ക്, ഔദ്യോഗിക വെബ്സൈറ്റ് എന്നിവയിൽ മലയാളത്തിലും ഇംഗ്ലിഷിലും  സേവനങ്ങൾ ഉണ്ടായിരിക്കണം. ശരിയായ ഡോക്യുമെന്റേഷനും ആശയവിനിമയവും നിർദ്ദേശിക്കപ്പെടുമ്പോൾ, ഉയർന്ന കേന്ദ്രത്തിലേക്ക് രോഗിയെ സുരക്ഷിതമായി മാറ്റുന്നത് ആശുപത്രികൾ ഉറപ്പാക്കണമെന്നും കോടതി ഉത്തരവിൽ പറയുന്നു.

കിടക്ക വിഭാഗങ്ങൾ, ഐസിയു, ഓപ്പറേഷൻ തിയറ്റർ എന്നിവയുടെ ലഭ്യത, ലബോറട്ടറി സൗകര്യങ്ങൾ, ആംബുലൻസ് എന്നിവയുൾപ്പെടെയുള്ള പ്രധാന സൗകര്യങ്ങളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും നൽകണം. അടിയന്തര പരിചരണം, രോഗിയുടെ അറിവോടെയുള്ള കൺസെന്റ്, രഹസ്യസ്വഭാവം, മെഡിക്കൽ രേഖകളിലേക്കുള്ള പ്രവേശനം, പരാതി പരിഹാര മാർഗം എന്നിവയുൾപ്പെടെ രോഗികളുടെ അവകാശങ്ങളുടെ സമ്മറി ഉറപ്പാക്കണമെന്ന് ഉത്തരവിൽ പറയുന്നു.


#Daily
Leave a comment