TMJ
searchnav-menu
post-thumbnail

TMJ Daily

എസ്‌ഐആറിനെതിരെ കേരളം സുപ്രീം കോടതിയിൽ 

18 Nov 2025   |   1 min Read
TMJ News Desk

കേരളത്തിൽ തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ വോട്ടർപ്പട്ടിക തീവ്ര പുനപരിശോധന (എസ്ഐആർ) നടപടികൾ നീട്ടി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ഹർജ്ജി നൽകി. ചീഫ് സെക്രട്ടറി  ഡോ. ജയതിലകാണ് സംസ്ഥാന സർക്കാരിന് വേണ്ടി കോടതിയെ സമീപിച്ചത്.

നവംബർ 4 മുതൽ ഡിസംബർ 4 വരെ  എസ്‌ഐആർ പ്രക്രിയ നടത്തുന്നത് കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനൊപ്പം ആയിരിക്കുമെന്ന് സംസ്ഥാനം പറഞ്ഞു. രണ്ട് പ്രക്രിയകളും ഒരേസമയം നടത്തുന്നത് മനുഷ്യവിഭവശേഷിയെ ദുർബലപ്പെടുത്തുക മാത്രമല്ല, സർക്കാരിന്റെ ദൈനംദിന പ്രവർത്തനങ്ങൾ ശ്രദ്ധിക്കാൻ സാധിക്കാതെ വരുമെന്നും, ഭരണസ്‌തംഭനമുണ്ടാക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് സർക്കാരിന്റെ ഹർജ്ജി.


#Daily
Leave a comment