
TMJ Daily
കനത്ത നിപ ജാഗ്രതയിൽ കേരളം
05 Jul 2025 | 1 min Read
TMJ News Desk
പാലക്കാടും, മലപ്പുറത്തും നിപ സ്ഥിരീകരിച്ചതോടെ സംസ്ഥാനം കനത്ത ജാഗ്രതയിൽ. മലപ്പുറത്ത് നിപ ബാധിച്ചു മരണമടഞ്ഞ 18കാരിയും, പാലക്കാട് രോഗബാധിതയായ യുവതിയും തമ്മിൽ ബന്ധമില്ലെന്ന് വ്യക്തമായതായി ഔദ്യോഗിക കേന്ദ്രങ്ങളുടെ അനുമാനം.
ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ രാവിലെ ചേർന്ന ഉന്നതതല യോഗം കണ്ടെയ്മെന്റ് സോണുകളിൽ വിട്ടുവീഴ്ചയില്ലാത്ത ജാഗ്രത വേണമെന്ന് ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകി.
മലപ്പുറത്തും, പാലക്കാടും രോഗം ബാധിച്ച രണ്ട് പേരെയും 'ഇന്‍ഡക്സ്' രോഗികളായി കണക്കാക്കിയുള്ള പ്രതിരോധപ്രവർത്തനങ്ങളാണ് നടപ്പിലാക്കുന്നത്. മലപ്പുറത്ത് മരണമടഞ്ഞ 18കാരിക്ക് നിപയാണെന്ന് കഴിഞ്ഞ ദിവസം രാത്രിയാണ് സ്ഥിരീകരിച്ചത്. മലപ്പുറം, കോഴിക്കോട്, പാലക്കാട് എന്നീ മൂന്ന് ജില്ലകളിലായി 345 പേരുള്ള സമ്പർക്കപ്പട്ടിക ഇന്നലെ പുറത്തിറക്കി. സമ്പർക്കപ്പട്ടിക കൂടുതൽ വിപുലമാക്കും.
#Daily
Leave a comment


