TMJ
searchnav-menu
post-thumbnail

TMJ Daily

സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കാനുള്ള കേന്ദ്ര നീക്കത്തെ എതിർത്ത് കേരളം

31 Mar 2023   |   1 min Read
TMJ News Desk

സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കാനുള്ള കേന്ദ്ര സർക്കാർ നിയമഭേദഗതിയെ എതിർത്ത് കേരളം. വിഷയത്തിൽ കേന്ദ്രസർക്കാരിന് കത്ത് അയച്ചു.

18 വയസിൽ വോട്ട് ചെയ്യാനാകുന്ന പെൺകുട്ടിക്ക് വിവാഹം കഴിക്കാൻ 21 വയസുവരെ കാത്തിരിക്കണമെന്ന് പറയുന്നത് ശരിയല്ലെന്ന് കത്തിൽ പറയുന്നു. പോക്‌സോ നിയമം അനുസരിച്ച് സമ്മതപ്രകാരമുള്ള ശാരീരിക ബന്ധത്തിനു 18 വയസ് കഴിഞ്ഞവർക്ക് തടസമില്ലെന്നതും കത്തിൽ പരാമർശിച്ചിട്ടുണ്ട്.

വിവാഹപ്രായം ഉയർത്തുന്നതിനെക്കുറിച്ച് അഭിപ്രായം അറിയിക്കാൻ കേന്ദ്ര വനിതാ കമ്മീഷനാണ് സംസ്ഥാന വനിതാ ശിശു വികസന വകുപ്പിനോട് നിർദേശിച്ചത്. 1978 മുതൽ സ്ത്രീകളുടെ നിയമപരമായ വിവാഹപ്രായം ഇന്ത്യയിൽ 18 വയസാണ്. വിഷയം സിപിഎമ്മിൽ ചർച്ച ചെയ്തശേഷം സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാട് കമ്മീഷനെ അറിയിക്കുകയായിരുന്നു. ദേശീയതലത്തിൽ മുസ്ലീംലീഗ്, കോൺഗ്രസ്, സിപിഎം, സിപിഐ തുടങ്ങിയ കക്ഷികൾ നിയമഭേദഗതിയെ എതിർക്കുന്നുണ്ട്. 2021 ഡിസംബറിൽ ലോക്‌സഭിൽ സ്മൃതി ഇറാനി അവതരിപ്പിച്ച ബിൽ പാർലമെന്ററി സ്ഥിരം സമിതിയുടെ പരിശോധനയ്ക്ക് വിടുകയായിരുന്നു. ഇത് തിരികെ എത്തി ലോക്‌സഭയും രാജ്യസഭയും പാസാക്കിയാലേ നിയമമാകുകയുള്ളു.

#Daily
Leave a comment