TMJ
searchnav-menu
post-thumbnail

TMJ Daily

വ്യവസായ സൗഹൃദ റാങ്കിങ്ങിൽ കേരളം ഒന്നാമത് 

12 Nov 2025   |   1 min Read
TMJ News Desk

രാജ്യത്ത് തുടർച്ചയായി രണ്ടാം തവണ വ്യവസായ സൗഹൃദ റാങ്കിങ്ങിൽ ഒന്നാമതായിരിക്കുകയാണ് കേരളം. വ്യവസായ സംരംഭകർക്ക്‌ സൗഹാർദപരവും അനുകൂലവുമായ അന്തരീക്ഷം ഒരുക്കുന്നതിൽ (ഈസ്‌ ഓഫ്‌ ഡൂയിങ്‌ ബിസിനസ്‌) കേരളം മുന്നിട്ടു നിൽക്കുന്നു. കേരളത്തിനുള്ള പുരസ്‌ക്കാരം വ്യവസായ മന്ത്രി പി രാജീവ്‌ കേന്ദ്രമന്ത്രി പീയുഷ്‌ ഗോയലിൽനിന്ന്‌ ഏറ്റുവാങ്ങി.  

കഴിഞ്ഞ വർഷം യൂണിയൻ ഗവൺമെൻ്റ് ആവശ്യപ്പെട്ട പരിഷ്കാരങ്ങളിൽ 91% ആണ് കേരളം പൂർത്തീകരിച്ചതെങ്കിൽ ഇത്തവണ 99.3% പരിഷ്കാരങ്ങളും പൂർത്തിയാക്കാൻ സാധിച്ചു എന്ന് പി രാജീവ്‌ ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വ്യവസായ പരിഷ്‌ക്കാര കർമപദ്ധതി പ്രകാരം ഓരോ സംസ്ഥാനവും സ്വീകരിക്കുന്ന നടപടികൾ പരിഗണിച്ചാണ്‌ ഈസ്‌ ഓഫ്‌ ഡൂയിങ്‌ ബിസിനസ്‌ പട്ടിക തയ്യാറാക്കുന്നത്‌.

2020ൽ ഈസ്‌ ഓഫ്‌ ഡൂയിങ്‌ ബിസിനസ്‌ പട്ടികയിൽ കേരളം 28-ാം സ്ഥാനത്തായിരുന്നു.  2021ൽ അത് 15-ാം സ്ഥാനത്തും 2022–23 വർഷത്തെ പട്ടികയിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കി. ഇത്തവണ അത് നിലനിർത്തുവാനും സാധിച്ചു.


#Daily
Leave a comment