TMJ
searchnav-menu
post-thumbnail

Representative Image: PTI

TMJ Daily

എസ്.എസ്.എൽ.സി; 99.70% വിജയശതമാനം, 68,604 വിദ്യാർത്ഥികൾക്ക് ഫുൾ എ പ്ലസ്

19 May 2023   |   2 min Read
TMJ News Desk

വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷാഫലം വിദ്യാഭ്യാസവകുപ്പ് മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചു. വിജയശതമാനം 99.70%. കഴിഞ്ഞ തവണ വിജയം 99.26% ആയിരുന്നു. 0.44% ആണ് വിജയശതമാനത്തിൽ വന്ന വർധന. 4,19,128 വിദ്യാർത്ഥികൾ റഗുലറായി പരീക്ഷയെഴുതിയവരിൽ 4,17,864 പേർ ഉപരിപഠനത്തിനു യോഗ്യത നേടി. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയത് 68,604 പേരാണ്. കഴിഞ്ഞതവണ ഇത് 44,363 ആയിരുന്നു.  

എസ്എസ്എൽസി പ്രൈവറ്റ് വിജയ ശതമാനം 66.67. കണ്ണൂർ(99.94%) ആണ് വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യു ജില്ല. വിജയശതമാനം കൂടിയ വിദ്യാഭ്യാസ ജില്ല പാല, മൂവാറ്റുപുഴ എന്നിവയാണ്. കുറവ് വയനാട്. ഏറ്റവും കൂടുതൽ ഫുൾ എ പ്ലസ് നേടിയ ജില്ല മലപ്പുറമാണ്, 4865 പേർക്കാണ്.  

പ്ലസ് വൺ ക്ലാസുകൾ ജൂലൈ അഞ്ചിന് ആരംഭിക്കും. സേ പരീക്ഷകൾ ജൂൺ ഏഴ് മുതൽ 14 വരെ നടത്തും. പരീക്ഷാഫലം വൈകിട്ട് നാല് മണി മുതൽ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ പി.ആർ.ഡി ലൈവ് മൊബൈൽ ആപ്പിലും വിവിധ വെബ്‌സൈറ്റുകളിലും ലഭിക്കും. പാഠ്യേതര വിഷയങ്ങളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികൾക്ക് ഇത്തവണ ഗ്രേസ് മാർക്ക് നൽകിയിട്ടുണ്ട്. കോവിഡ് മഹാമാരി കാരണം കഴിഞ്ഞ രണ്ട് അധ്യയന വർഷങ്ങളിലും ഗ്രേസ് മാർക്ക് നൽകിയിരുന്നില്ല.

4,19,362 റഗുലർ വിദ്യാർത്ഥികളും 192 പ്രൈവറ്റ്  വിദ്യാർത്ഥികളുമാണ് ഈ വർഷം എസ്എസ്എൽസി പരീക്ഷ എഴുതിയത്. ഇതിൽ 2,13,801 പേർ ആൺകുട്ടികളും  2,05,561 പേർ പെൺകുട്ടികളുമാണ്. സർക്കാർ സ്‌കൂളുകളിലായി ആകെ 1,40,703 കുട്ടികളാണ് പരീക്ഷ എഴുതിയത്. ഇതിൽ 72,031 ആൺകുട്ടികളും 68,672 പെൺകുട്ടികളുമാണ്. എയിഡഡ് സ്‌കൂളുകളിൽ ആകെ 2,51,567 കുട്ടികളാണ് പരീക്ഷ എഴുതിയത്. 1,27,667 ആൺകുട്ടികളും 1,23,900 പെൺകുട്ടികളുമാണ്. അൺ എയിഡഡ് സ്‌കൂളുകളിൽ ആകെ 27,092 കുട്ടികൾ പരീക്ഷ എഴുതി. 14,103 ആൺകുട്ടികളും 12,989 പെൺകുട്ടികളുമാണുള്ളത്.

സർക്കാർ മേഖലയിൽ 1,170 സെന്ററുകളും എയിഡഡ് മേഖലയിൽ 1,421പരീക്ഷ സെന്ററുകളും അൺ എയിഡഡ് മേഖലയിൽ 369 പരീക്ഷ സെന്ററുകളും അടക്കം മൊത്തം 2,960 പരീക്ഷാ സെന്ററുകളാണ് സജ്ജീകരിച്ചിരുന്നത്. ഗൾഫ് മേഖലയിൽ 518 വിദ്യാർത്ഥികളും ലക്ഷദ്വീപിൽ ഒമ്പത് സ്‌കൂളുകളിലായി 289 വിദ്യാർത്ഥികളും ഇക്കൊല്ലം പരീക്ഷ എഴുതിയിരുന്നു.

ഏറ്റവും കൂടുതൽ വിജയ ശതമാനമുള്ള റവന്യു ജില്ല 99.94% ആണ്.
ഏറ്റവും കുറവ് വിജയ ശതമാനമുള്ള റവന്യു ജില്ല വയനാടാണ് (98.41%). വിജയശതമാനം ഏറ്റവും കൂടുതലുള്ള വിദ്യാഭ്യാസ ജില്ല പാലാ, മൂവാറ്റുപുഴ. വിജയശതമാനം ഏറ്റവും കുറവുള്ള വിദ്യാഭ്യാസ ജില്ല വയനാടാണ് (97.98%). ഏറ്റവും കൂടുതൽ ഫുൾ എ പ്ലസ് ലഭിച്ച വിദ്യാഭ്യാസ ജില്ല മലപ്പുറം(4,856). ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷയെഴുതിയ സെന്റർ മലപ്പുറം ജില്ലയിലെ പി.കെ.എം.എം.എച്ച്.എസ്.എസ് എടരിക്കോട് ആണ്. ഏറ്റവും കുറവ് കുട്ടികൾ പരീക്ഷ എഴുതിയ സെന്റർ എച്ച്.എം.എച്ച്.എസ്.എസ് രണ്ടാർക്കര എറണാകുളം. 


#Daily
Leave a comment