.jpg)
TMJ Daily
ഇസ്രായേലിലേക്ക് ഇന്ത്യക്കാരെ റിക്രൂട്ട് ചെയ്യാന്‍ മോഡി സര്‍ക്കാര്‍ സൗകര്യമൊരുക്കുന്നുവെന്ന് ഖാര്‍ഗെ
05 Oct 2024 | 1 min Read
TMJ News Desk
ഇസ്രായേലിലേക്ക് ഇന്ത്യക്കാരെ റിക്രൂട്ട് ചെയ്യാന്‍ മോഡി സര്‍ക്കാര്‍ സൗകര്യമൊരുക്കുകയാണെന്ന് കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. സര്‍ക്കാരിന്റെ നാഷണല്‍ സ്‌കില്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ (എന്‍എസ്ഡിസി) വഴി ഏകദേശം 15,000 ഇന്ത്യക്കാരെ ഇസ്രായേലിലേക്ക് അയയ്ക്കുന്നുണ്ടെന്നും ഖാര്‍ഗെ പറഞ്ഞു.
ഇന്ത്യന്‍ യുവാക്കളെ വ്യാജരേഖ ചമച്ച് കബളിപ്പിച്ച് റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ ചേര്‍ത്തു. പലര്‍ക്കും ജീവനും നഷ്ടപ്പെട്ടു. മോഡി സര്‍ക്കാരിന്റെ യുവജന വിരുദ്ധ നയങ്ങളും തൊഴിലില്ലായ്മയുമാണ് ഇതിന് പിന്നിലെന്നും ഖാര്‍ഗെ വിമര്‍ശിച്ചു.
സംഘര്‍ഷ മേഖലകളില്‍ ജോലി തേടാന്‍ നിര്‍ബന്ധിതരാകുന്ന ഹരിയാനയിലെ യുവാക്കള്‍ നാളെ ബിജെപിയെ ഉചിതമായ പാഠം പഠിപ്പിക്കുമെന്നും ഖാര്‍ഗെ പറഞ്ഞു. ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പാണ് കോണ്‍ഗ്രസ് അധ്യക്ഷന്റെ പരാമര്‍ശം.
#Daily
Leave a comment