TMJ
searchnav-menu
post-thumbnail

യുര്‍ഗന്‍ ക്ലോപ്പ് | PHOTO: WIKI COMMONS

TMJ Daily

ക്ലോപ്പ് ആന്‍ഫീല്‍ഡ് വിടുന്നു

26 Jan 2024   |   1 min Read
TMJ News Desk

സീസണ്‍ അവസാനത്തോടെ ലിവര്‍പൂള്‍ പരിശീലക സ്ഥാനത്തുനിന്നും ഒഴിയുമെന്ന് യുര്‍ഗന്‍ ക്ലോപ്പ്. ക്ലോപ് ലിവര്‍പൂള്‍ വിടുകയാണെന്ന വാര്‍ത്ത തീര്‍ത്തും അപ്രതീക്ഷിതമായാണ് പുറത്ത് വന്നത്. സോഷ്യല്‍ മീഡിയയില്‍ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് ക്ലോപ്പ് ക്ലബ്ബ് വിടുകയാണെന്ന കാര്യം അറിയിച്ചത്. 2023-24 സീസണിന്റെ അവസാനം ക്ലബ്ബ് വിടുമെന്ന കാര്യം കഴിഞ്ഞ നവംബറില്‍ തന്നെ ക്ലബ്ബിനെ അറിയിച്ചിരുന്നുവെന്നും ക്ലോപ്പ് വീഡിയോയില്‍ പറയുന്നു. 2015 ല്‍ ബുണ്ടസ് ലീഗയിലെ ബൊറൂസിയ ഡോര്‍ട്ട്മുണ്ടില്‍ നിന്നുമാണ് ക്ലോപ്പ് ലിവര്‍പൂളിലേക്കെത്തുന്നത്.

പടിയിറങ്ങുന്നത് ഇതിഹാസ പരിശീലകന്‍

2015 ല്‍ ലിവര്‍പൂളിന്റെ പരിശീലകനായെത്തിയ യുര്‍ഗന്‍ ക്ലോപ്പ് നേടാവുന്നതില്‍ എല്ലാ ട്രോഫികളും ക്ലബ്ബിന് നേടിക്കൊടുത്താണ് ആന്‍ഫീല്‍ഡിനോട് വിട പറയുന്നത്. ചാമ്പ്യന്‍സ് ലീഗ്, ക്ലബ്ബ് വേള്‍ഡ് കപ്പ്, പ്രീമിയര്‍ ലീഗ്, എഫ് എ കപ്പ് തുടങ്ങി ക്ലോപ്പ് ലിവര്‍പൂളിനോടൊപ്പം നേടാത്ത കിരീടങ്ങളില്ല. പ്രീമിയര്‍ ലീഗ് ഇപ്പോഴുള്ള രൂപത്തിലായതിന് ശേഷം ലിവര്‍പൂള്‍ ആദ്യമായി ചാമ്പ്യന്‍മാരാവുന്നത് ക്ലോപ്പിന്റെ കീഴിലാണ്. കഴിഞ്ഞ സീസണില്‍ യൂറോപ്പാ ലീഗിലേക്ക് തരംതാഴ്ത്തപ്പെട്ടിരുന്നുവെങ്കിലും ഇപ്പോള്‍ ലീഗില്‍ ടേബിള്‍ ടോപ്പേഴ്സ് ആണ് ലിവര്‍പൂള്‍. 21 കളികളില്‍ നിന്നുമായി 48 പോയിന്റുമായാണ് ലിവര്‍പൂള്‍ ഒന്നാമത് നില്‍ക്കുന്നത്.


#Daily
Leave a comment