
കൊടകര കുഴല്‍പ്പണക്കേസ്; തുടരന്വേഷണത്തിന് ഉത്തരവ്
കൊടകര കുഴല്‍പ്പണക്കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട് ഇരിങ്ങാലക്കുട സെഷന്‍സ് കോടതി. കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് അന്വേഷണസംഘം കോടതിയെ സമീപിച്ചതിനെത്തുടര്‍ന്നാണ് ഉത്തരവ്. 90 ദിവസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ബിജെപിയുടെ മുന്‍ ഓഫീസ് സെക്രട്ടറിയായിരുന്ന തിരൂര്‍ സതീഷ് ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. സതീഷിന്റെ വെളിപ്പെടുത്തലിന് പിന്നാലെ എട്ടംഗ സംഘത്തെ കേസ് അന്വേഷിക്കാനായി സര്‍ക്കാര്‍ നിയമിച്ചിരുന്നു. എങ്ങും എത്താതെ പോയ തുടര്‍ അന്വേഷണത്തിന്റെ വാതിലുകളാണ് സതീഷിന്റെ വെളിപ്പെടുത്തലിലൂടെ വീണ്ടും തുറന്നത്.
2021 നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് കര്‍ണാടകയില്‍ നിന്നും, കേരളത്തിലേക്ക് 41 കോടിയിലേറെ രൂപ തൃശൂര്‍ ഓഫീസില്‍ എത്തിച്ചിരുന്നു എന്നായിരുന്നു സതീഷിന്റെ മൊഴി. ആറ് ചാക്കുകളിലായിട്ട് എത്തിച്ച പണത്തിന് താന്‍ കാവല്‍ നിന്നുവെന്നും സതീഷ് പറഞ്ഞിരുന്നു. കുഴല്‍പ്പണ കേസില്‍ കര്‍ണാടക നിയമസഭാ കൗണ്‍സില്‍ മുന്‍ അംഗമായ ലെഹര്‍ സിങ്ങിനും, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും പങ്കുണ്ടെന്ന് സതീഷ് വെളിപ്പെടുത്തിയിരുന്നു.