
കൊല്‍ക്കത്ത ബലാത്സംഗക്കേസ്; മെഡിക്കല്‍ കോളേജ് മുന്‍ പ്രിന്‍സിപ്പലിന്റെ വസതിയില്‍ ഇ ഡി റെയ്ഡ്
ആര്‍ജികര്‍ മെഡിക്കല്‍ കോളേജിലെ മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിന്റെ വസതിയില്‍ ഇ ഡി റെയ്ഡ്. സന്ദീപ് ഘോഷിന്റെ ബെലിയാഘട്ടയിലെ വീട്ടിലും ഇയാളുടെ സഹായികളുടെ വീടുകളിലുമാണ് റെയ്ഡ് നടക്കുന്നത്.
സാമ്പത്തിക ക്രമക്കേട് കേസില്‍ സന്ദീപ് ഘോഷിനെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം (പിഎംഎല്‍എ) ഇഡി കേസെടുത്തിരുന്നു. ആര്‍ജികര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ ക്രമക്കേടുകളെ തുടര്‍ന്ന് സന്ദീപ് ഘോഷിനെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് സിബിഐ അറസ്റ്റ് ചെയ്തത്. അന്വേഷണത്തിലെ പുരോഗതിയെക്കുറിച്ച് സെപ്തംബര്‍ 17ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സിബിഐയോട് കൊല്‍ക്കത്ത ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
സാമ്പത്തിക ക്രമക്കേടുകള്‍ അന്വേഷിക്കാന്‍ സര്‍ക്കാര്‍
വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവശേഷം വ്യാപക പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് സന്ദീപ് ഘോഷിനെതിരെ സാമ്പത്തിക ക്രമക്കേടുകളും അന്വേഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് സന്ദീപ് ഘോഷിനെതിരെ ബലാത്സംഗ കൊലപാതകം, സാമ്പത്തിക ക്രമക്കേട് എന്നിവ സംബന്ധിച്ച അന്വേഷണം സിബിഐക്ക് വിടാന്‍ കല്‍ക്കട്ട ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന തുടങ്ങിയ കുറ്റങ്ങളും സന്ദീപ് ഘോഷിനെതിരെ ചുമത്തിയിരുന്നു.
21 ഫെബ്രുവരി മുതല്‍ 2023 സെപ്റ്റംബര്‍ വരെ ആര്‍.ജി.കര്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലായിരുന്നു സന്ദീപ് ഘോഷ്. 2023 ഒക്ടോബറില്‍ സ്ഥലംമാറ്റിയെങ്കിലും ഒരുമാസത്തിനുള്ളില്‍ തിരികെ ഇതേ മെഡിക്കല്‍ കോളജിലേക്ക് ഇയാള്‍ തിരിച്ചെത്തുകയായിരുന്നു. വനിതാ ഡോക്ടറെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നതുവരെ സന്ദീപ് മെഡിക്കല്‍ കോളജിന്റെ പ്രിന്‍സിപ്പല്‍ പദവിയില്‍ തുടര്‍ന്നിരുന്നു.