
കൊല്‍ക്കത്ത ബലാത്സംഗക്കേസ്; 10 ദിവസത്തിനകം പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കുന്ന രീതിയില്‍ നിയമ ഭേദഗതിയെന്ന് മമത ബാനര്‍ജി
കൊല്‍ക്കത്ത ബലാത്സംഗ കേസിലെ പ്രതികള്‍ക്ക് വധശിക്ഷ ഉറപ്പാക്കുന്ന ബില്‍ അടുത്തയാഴ്ച നിയമസഭ പാസ്സാക്കുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഡോക്ടറുടെ കൊലപാതകത്തില്‍ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ് തീരുമാനം. 10 ദിവസത്തിനകം ശിക്ഷ ഉറപ്പാക്കുന്ന രീതിയില്‍ നിയമ ഭേദഗതി ചെയ്യുമെന്നാണ് മമത ബാനര്‍ജി അറിയിച്ചിരിക്കുന്നത്. പാസാക്കുന്ന ബില്‍ ഗവര്‍ണര്‍ക്ക് അയക്കുമെന്നും ഗവര്‍ണര്‍ ഒപ്പിട്ടില്ലെങ്കില്‍ രാജ്ഭവന് മുന്നില്‍ താന്‍ കുത്തിയിരിക്കുമെന്നും മമത അറിയിച്ചു. കൊല്‍ക്കത്തയിലെ റാലിയിലായിരുന്നു മമത ബാനര്‍ജിയുടെ പ്രഖ്യാപനം.
രാജ്യത്ത് സ്ത്രീകള്‍ക്കുനേരെ നടക്കുന്ന അതിക്രമങ്ങളിലും പീഡനങ്ങളിലും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേഗത്തിലെടുക്കാന്‍ പ്രത്യേക നിയമ നിര്‍മാണം നടത്തണമെന്നാവശ്യപ്പെട്ട് മമത ബാനര്‍ജി കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയ്ക്ക് കത്തയച്ചിരുന്നു. രാജ്യത്ത് ഓരോ ദിവസവും 90 പീഡനങ്ങള്‍ നടക്കുന്നുണ്ടെന്നും സ്ഥിതി ആശങ്കാജനകമാണെന്നുമാണ് കത്തില്‍ മമത ബാനര്‍ജി പറയുന്നത്.
ബിജെപിയുടെ ബന്ദ് ബംഗാളിനെ അപകീര്‍ത്തിപ്പെടുത്താനെന്ന് മമത
ബിജെപിയുടെ ബന്ദ് ബംഗാളിനെ അപകീര്‍ത്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടാണെന്ന് മമത ബാനര്‍ജി. ബലാത്സംഗ-കൊലപാതക കേസിന്റെ അന്വേഷണം അട്ടിമറിക്കാന്‍ ബിജെപി ഗൂഢാലോചന നടത്തുന്നുവെന്നും മമത ബാനര്‍ജി പറഞ്ഞു. ബംഗാളിന്റെ പ്രതിച്ഛായ തകര്‍ക്കാനും ആര്‍ജി കാര്‍ ആശുപത്രിയിലെ ബലാത്സംഗ-കൊലപാതക കേസിന്റെ അന്വേഷണത്തെ തടസപ്പെടുത്താനുമാണ് ബിജെപി ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് മമത ആരോപിച്ചു.