
കൊല്‍ക്കത്ത ബലാത്സംഗ കേസ്; സിബിഐയുടെ മേൽ സമ്മർദ്ദം പാടില്ലെന്ന് സുപ്രീം കോടതി
കൊൽക്കത്തയിലെ ആർ ജി കർ മെഡിക്കൽ കോളേജിലെ ഡോക്ടറുടെ ബലാത്സംഗ കൊലപാതകവുമായി ബന്ധപ്പെട്ട കേസ്സിൽ കുറ്റ പത്രം സമർപ്പിക്കുന്നതിനായി സിബിഐയുടെ മേൽ സമ്മർദ്ദം ചെലുത്താൻ പാടില്ലെന്ന് സുപ്രീം കോടതി. വ്യത്യസ്ത ദിശകളിൽ അന്വേഷണവുമായി സിബിഐ മുന്നോട്ടു പോവുകയാന്നെന്ന് കേസിൽ വാദം കേൾക്കവെ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.
വനിതാ ഡോക്ടര്‍ ബലാത്സംഗ കൊലപാതകത്തിന് ഇരയായ സംഭവത്തില്‍ കൊല്‍ക്കത്ത പൊലീസ് കമ്മീഷണറെ സ്ഥലംമാറ്റി. തിങ്കളാഴ്ച രാത്രി മുഖ്യമന്ത്രി മമത ബാനര്‍ജിയും സമര രംഗത്തുള്ള ജൂനിയര്‍ ഡോക്ടര്‍മാരും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. പ്രതിഷേധക്കാര്‍ മുന്നോട്ട് വെaily-ച്ച അഞ്ച് ആവിശ്യങ്ങളില്‍ ഒന്ന് അംഗീകരിച്ചുകൊണ്ടാണ് വിനീത് ഗോയലിനെ കമ്മിഷണര്‍ സ്ഥാനത്ത് നിന്ന് മാറ്റാന്‍ തീരുമാനിച്ചത്.
ജൂനിയര്‍ ഡോക്ടര്‍മാര്‍ മുന്നോട്ട് വെച്ച ആവശ്യങ്ങളില്‍ ഭൂരിഭാഗവും മമത സമ്മതിച്ചുവെന്നാണ് സൂചന. കൊല്‍ക്കത്ത പൊലീസ് കമ്മീഷണര്‍ വിനീത് ഗോയലിനെയും സംസ്ഥാന ആരോഗ്യ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെയും മാറ്റുക, ഡോക്ടര്‍മാര്‍ക്ക് സുരക്ഷയും സൗകര്യവും വര്‍ദ്ധിപ്പിക്കുക, സംസ്ഥാനത്ത് 'ഭീഷണി സംസ്‌കാരം' അവസാനിപ്പിക്കുക തുടങ്ങിയ അഞ്ച് ആവശ്യങ്ങളുന്നയിച്ചാണ് ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരം.
ഇരയുടെ മാതാപിതാക്കള്‍ക്ക് കൈക്കൂലി വാഗ്ദാനം ചെയ്ത നോര്‍ത്ത് കൊല്‍ക്കത്ത ഡെപ്യൂട്ടി കമ്മീഷണര്‍ അഭിഷേക് ഗുപ്തയെയും സ്ഥലം മാറ്റും. ഉന്നത ആരോഗ്യ വിഭാഗത്തിലുള്ള മെഡിക്കല്‍ എജുക്കേഷന്‍ ഡയറക്ടര്‍ കൗസ്തവ് നായേക്ക്, ഹെല്‍ത്ത് സര്‍വീസ് ഡയറക്ടര്‍ ദേബാശിഷ് ഹല്‍ദാര്‍ എന്നിവരെയും മാറ്റുമെന്ന് ഇന്നലത്തെ യോഗത്തില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു. 45 ഓളം ഡോക്ടര്‍മാരുടെ സംഘം തിങ്കളാഴ്ച വൈകുന്നേരം ഏഴ് മണിക്ക് മുമ്പ് മുഖ്യമന്ത്രിയുടെ വസതിയിലെത്തിയിരുന്നു. ചര്‍ച്ചകള്‍ ഏകദേശം രണ്ട് മണിക്കൂര്‍ നീണ്ടു. അതിനുശേഷം, യോഗത്തിന്റെ മിനിറ്റ്‌സ് പരിശോധിക്കാന്‍ ഏകദേശം മൂന്ന് മണിക്കൂര്‍ കൂടി എടുത്തു.
മുഖ്യമന്ത്രിയുടെ ചീഫ് സെക്രട്ടറിയും ജൂനിയര്‍ ഡോക്ടര്‍മാരുടെ ഭാഗത്തുനിന്നും 45 പേരുകളും ചേര്‍ന്ന് മിനിറ്റ്‌സില്‍ ഒപ്പുവെച്ചിട്ടുണ്ട്. സമരത്തിലുള്ള ജൂനിയര്‍ ഡോക്ടര്‍മാര്‍ അത്യാഹിത വിഭാഗത്തില്‍ ജോലിക്കെത്താമെന്ന ചര്‍ച്ചയില്‍ ധാരണയായെന്നാണ് നിലവിലുള്ള സൂചന. എന്നാല്‍ തീരുമാനം നടപ്പിലാക്കുന്നത് വരെ ഡോക്ടര്‍മാര്‍ സമരം തുടരുമെന്ന് അറിയിച്ചു. മമതയുടെ വിശ്വസ്തനായ ഗോയലിനെ ഏതു സ്ഥാനത്തേക്കാണ് മാറ്റുക എന്നത് വ്യക്തമല്ല. ആര്‍ ജി കര്‍ മെഡിക്കല്‍ കോളേജില്‍ ഓഗസ്റ്റ് 14 നു നടന്ന പ്രതിഷേധ മാര്‍ച്ചിനിടെ ആശുപത്രിയിലുണ്ടായ അക്രമസംഭവങ്ങള്‍ തടയാന്‍ പൊലീസിന് സാധിച്ചിരുന്നില്ല. ഇത് സമര രംഗത്തുള്ള ഡോക്ടര്‍മാരില്‍ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത കൊലപ്പടുത്തിയ കേസ് കൈകാര്യം ചെയ്യുന്നതില്‍ പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നായിരുന്നു മമതയുടെ വാദം.
അതേസമയം, കേസില്‍ സുപ്രീം കോടതി ഇന്ന് വാദം കേള്‍ക്കും. ഇരുപക്ഷത്തിനും, പരിഹാരം കണ്ടെത്തേണ്ടതിന്റെ ആവശ്യകതയെ സ്വാധീനിക്കുന്ന ഒന്നിലധികം ഘടകങ്ങള്‍ ഉണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ഇന്നത്തെ സുപ്രീം കോടതി വാദം. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിധി പ്രസ്താവിക്കുക. സിബിഐയുടെ അന്വേഷണത്തെക്കുറിച്ച് തുറന്ന കോടതിയില്‍ അഭിപ്രായം പറയാന്‍ ബെഞ്ച് ആഗ്രഹിക്കുന്നില്ലെന്ന് ചന്ദ്രചൂഡ് പറഞ്ഞു. റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത് കേസിന്റെ കൂടുതല്‍ അന്വേഷണത്തെ അപകടത്തിലാക്കുമെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചിരുന്നു. സെപ്തംബര്‍ 24-നകം സിബിഐയില്‍ നിന്ന് പുതിയ സ്റ്റാറ്റസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.