TMJ
searchnav-menu
post-thumbnail

TMJ Daily

ലോക റാപ്പിഡ് ചെസ് ചാമ്പ്യന്‍ഷിപ്പ് കിരീടം കൊനേരു ഹംപിക്ക്

29 Dec 2024   |   1 min Read
TMJ News Desk

നിതകളുടെ ലോക റാപ്പിഡ് ചെസ് ചാമ്പ്യന്‍ഷിപ്പ് കിരീടം ഇന്ത്യയുടെ കൊനേരു ഹംപി തിരിച്ചുപിടിച്ചു. 37 വയസ്സുകാരിയായ ഹംപി അഞ്ചുവര്‍ഷം മുമ്പ് ചാമ്പ്യയായിരുന്നു. ഇത് രണ്ടാം കിരീടമാണ്. ന്യൂയോര്‍ക്കില്‍ നടന്ന ചാമ്പ്യന്‍ഷിപ്പിന്റെ അന്തിമറൗണ്ടില്‍ ഇന്തോനേഷ്യയുടെ ഐറീന്‍ സുകന്ദറെ തോല്‍പ്പിച്ച ഹംപിക്ക് ആകെ 8.5 പോയിന്റുകള്‍ ലഭിച്ചു.

ടൂര്‍ണമെന്റിന്റെ അവസാന റൗണ്ടില്‍ തുല്യ പോയിന്റുകളുമായി ആറ് പേരാണ് കിരീടത്തിനുവേണ്ടി കരുനീക്കാന്‍ ഇറങ്ങിയത്. ഇതില്‍ ഹംപിയെ കൂടാതെ ഇന്ത്യയുടെ ഡി ഹരികയും ഉണ്ടായിരുന്നു. ഹരിക അഞ്ചാം സ്ഥാനത്തായി ഫിനിഷ് ചെയ്തു.

മറ്റ് ഇന്ത്യന്‍ വനിതകളില്‍ ഏഴ് പോയിന്റുകളുമായി ദിവ്യ ദേശ്മുഖ് 21-ാമതും 6.5 പോയിന്റുകളുമായി പദ്മിനി റൗട്ട് 26-ാമതും 5.5 പോയിന്റുമായി ആര്‍ വൈശാലി 52-ാമതും അഞ്ച് പോയിന്റുമായി വന്തിക അഗ്രവാള്‍ 67-ാമതും ഫിനിഷ് ചെയ്തു.

പുരുഷന്‍മാരുടെ വിഭാഗത്തില്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ റഷ്യക്കാര്‍ നേടി. വോലോദര്‍ മുര്‍സിന്‍ ചാമ്പ്യനായി. 18 വയസ്സുകാരനായ ഈ റഷ്യാക്കാരന്‍ 13 റൗണ്ടുകളില്‍ നിന്നായി 10 പോയിന്റുകള്‍ നേടി. രണ്ടാം സ്ഥാനം അലക്‌സാണ്ടര്‍ ഗ്രിഷ്ചുക്കും മൂന്നാം സ്ഥാനം ഇയാന്‍ നെപോംനിയാഷ്ടിച്ചിയും നേടി.

ഇന്ത്യയുടെ അര്‍ജുന്‍ എരിഗാസി ഒമ്പത് പോയിന്റുകളുമായി അഞ്ചാമത് ആണ്. മറ്റ് ഇന്ത്യാക്കാരില്‍ ആര്‍ പ്രഗ്നാനന്ദ 8.5 പോയിന്റുകളുമായി 17-ാമതും അരവിന്ദ് ചിദംബരം എട്ട് പോയിന്റുകളുമായി 40-ാമതും വി പ്രണവ് 7.5 പോയിന്റുകളുമായി 44-ാമതും ഏഴ് പോയിന്റുകളുമായി റൗനക് സദ്വാനി 55-ാമതും ഫിനിഷ് ചെയ്തു.


#Daily
Leave a comment