TMJ
searchnav-menu
post-thumbnail

TMJ Daily

കോന്നി പാറമട അപകടം: തിരച്ചിലിന് എൻഡിആർഎഫ് സംഘമെത്തി

08 Jul 2025   |   1 min Read
TMJ News Desk

കോന്നിയിൽ പാറമട ഇടിഞ്ഞുണ്ടായ അപകടത്തിൽ കുടുങ്ങിക്കിടക്കുന്ന അതിഥി തൊഴിലാളിക്കായുള്ള തിരച്ചിലിന് എൻഡിആർഎഫ് സംഘമെത്തി. അപകടത്തിൽ രണ്ട് പേരെ കാണാതാവുകയും, ഒരാളുടെ മൃതദേഹം ഇന്നലെ കണ്ടെടുക്കുകയും ചെയ്തിരുന്നു. ഒഡീഷ സ്വദേശി മഹദേബ് പ്രധാനാണ്(51) മരിച്ചത്. ബീഹാർ സ്വദേശി അജയ് കുമാർ റായിയെ(38) ആണ് കാണാതായത്.

പാറമടയുടെ മുകളിൽ നിന്നും മണ്ണും പാറയും ഇടിഞ്ഞ് പാറപ്പൊട്ടിക്കുന്ന യന്ത്രത്തിലേക്ക് വീണാണ് അപകടമുണ്ടായത്. യന്ത്രത്തിലുണ്ടായിരുന്ന രണ്ട് തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. പാറ തുടർന്നും ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. മണിക്കൂറുകൾ നീണ്ട പ്രവർത്തനങ്ങൾക്കൊടുവിലാണ് ഇന്നലെ വൈകീട്ടോടെ മൃതദേഹം അഗ്നിരക്ഷാസേന പുറത്തെടുത്തത്. ക്വാറിക്ക് അടുത്ത വർഷം വരെ ലൈസൻസ് ഉണ്ടെന്ന് അധികൃതർ അറിയിച്ചു. ക്വാറിയുടെ പ്രവർത്തനത്തെക്കുറിച്ച് കളക്ടർ റിപ്പോർട്ട് തേടിയിട്ടുണ്ട്.


#Daily
Leave a comment