TMJ
searchnav-menu
post-thumbnail

TMJ Daily

രാഹുല്‍ മാങ്കൂട്ടത്തലിനെ തള്ളിപ്പറഞ്ഞ് കെപിസിസി അധ്യക്ഷനും

01 Jun 2025   |   1 min Read
TMJ News Desk

ന്നലെ അര്‍ധരാത്രിയില്‍ നിലമ്പൂരില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന പി വി അന്‍വറിനെ അനുനയിപ്പിക്കാന്‍ പോയ കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും തള്ളിപ്പറഞ്ഞു. അന്‍വറിനെ കാണാന്‍ രാഹുലിനെ ചുമതലപ്പെടുത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

സംഭവത്തില്‍ വിശദീകരണം തേടണമോയെന്ന് ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രാഹുല്‍ നടത്തിയത് വ്യക്തിപരമായ സന്ദര്‍ശനമാണെന്ന് സണ്ണി പറഞ്ഞു.

അന്‍വര്‍ മത്സരിക്കുന്നത് യുഡിഎഫിനെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അന്‍വറിന് നിലപാടുകളില്‍ ചാഞ്ചാട്ടമുണ്ട്. അദ്ദേഹത്തിന് മുന്നില്‍ യുഡിഎഫിന്റെ വാതില്‍ തല്‍ക്കാലം അടഞ്ഞ് കിടക്കുമെന്നും കെപിസിസി അധ്യക്ഷന്‍ വ്യക്തമാക്കി.

പാലക്കാട് ഉപതെരഞ്ഞെടുപ്പ് സമയത്തും രാഹുല്‍ രഹസ്യമായി കാണാന്‍ വന്നിരുന്നുവെന്നും ഇന്നു വരെ ആരോടും പറഞ്ഞില്ലെന്നും അന്‍വര്‍ വിശദീകരിച്ചു.

അതേസമയം, അന്‍വറിന്റെ യുഡിഎഫ് പ്രവേശനത്തിന് തടസ്സമായി നില്‍ക്കുന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രാഹുലിനെ ജൂനിയര്‍ എംഎല്‍എയെന്ന് വിളിച്ച് പരിഹസിക്കുകയും ചെയ്തു. കെ മുരളീധരന്‍ മാത്രമാണ് രാഹുലിന് പിന്തുണച്ച് എത്തിയത്.


#Daily
Leave a comment