TMJ Daily
കെഎസ്എഫ്ഇ: ലക്ഷം കോടി രൂപയുടെ ബിസിനസ് സ്ഥാപനം
09 Aug 2025 | 1 min Read
TMJ News Desk
സംസ്ഥാന സർക്കാർ സ്ഥാപനമായ കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ്, ഒരു ലക്ഷം കോടി രൂപയുടെ ബിസിനസുമായി രാജ്യത്തെ മുൻനിര ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളിൽ (എൻബിഎഫ്സി) ഒന്നായി. സുതാര്യമായ ചിട്ടി നടത്തിപ്പിനൊപ്പം മറ്റുള്ള ധനകാര്യ സേവനങ്ങളും ഉറപ്പ് വരുത്തുന്ന വളർച്ചയാണ് കെഎസ്എഫ്ഇ ലക്ഷ്യം വയ്ക്കുന്നത്.
കെഎസ്എഫ്ഇയുടെ ബിസിനസ് ഇരട്ടിയായി വളർന്നത് കഴിഞ്ഞ നാലര വർഷം കൊണ്ടാണെന്ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. 2021ലെ 52,000 കോടി രൂപയിൽ നിന്നാണ് ഇപ്പോൾ ഒരു ലക്ഷം കോടി മറികടന്ന വളർച്ച. കെഎസ്എഫ്ഇയുടെ വളർച്ചയെ ഇനിയും മെച്ചപ്പെടുത്തുന്ന സുസ്ഥിരമായ പുതിയ വായ്പ-നിക്ഷേപ പദ്ധതികൾ ആവിഷ്‌കരിക്കുമെന്ന് മന്ത്രി പറഞ്ഞു.
#Daily
Leave a comment


