TMJ
searchnav-menu
post-thumbnail

TMJ Daily

കൊടകരയില്‍ കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; 4 പേരുടെ നില ഗുരുതരം

09 Feb 2024   |   1 min Read
TMJ News Desk

തൃശൂര്‍ കൊടകരയില്‍ കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. നാലു പേരുടെ നില ഗുരുതരം. ഇവരെ അപ്പോളോ അഡ്ലക്സ് ആശുപത്രിയിലും പരിക്കേറ്റ ബാക്കി എട്ടുപേരെ  കൊടകരയിലെയും ചാലക്കുടിയിലെയും വിവിധ ആശുപത്രികളിലും പ്രവേശിപ്പിച്ചു. ഇന്നു പുലര്‍ച്ചെ നാലു മണിയോടെയാണ് അപകടമുണ്ടായത്. 

വേളാങ്കണ്ണിയില്‍ നിന്നും ചങ്ങനാശ്ശേരിയിലേക്കു പോവുകയായിരുന്ന ബസ് ദേശീയപാതയില്‍ കൊടകര ജംഗ്ഷനിലേക്ക് തിരിയുന്നതിനിടെ മുന്നില്‍ പോയ ലോറിയ്ക്ക് പിന്നില്‍ ആദ്യം ഇടിക്കുകയായിരുന്നു. ഇതിന് പിന്നാലെ ബസിന് പിന്നില്‍ വന്നിരുന്ന മറ്റൊരു ലോറി നിയന്ത്രണം വിട്ട് ബസില്‍ ഇടിച്ചുകയറുകയും ചെയ്തു. പിന്‍ഭാഗത്ത് ലോറിയിടിച്ചതിനെ തുടര്‍ന്നാണ് ബസിലുണ്ടായിരുന്നവര്‍ക്ക് പരിക്കേല്‍ക്കുന്നത്. ബസിന്റെ മുന്‍വശവും പിന്‍വശവും തകര്‍ന്ന നിലയിലാണ്.


#Daily
Leave a comment