TMJ
searchnav-menu
post-thumbnail

TMJ Daily

ബുക്ക്‌മൈഷോ വെബ്‌സൈറ്റില്‍ നിന്നും കുനാൽ കമ്രയെ ഒഴിവാക്കി

06 Apr 2025   |   1 min Read
TMJ News Desk

ണ്‍ലൈന്‍ ടിക്കറ്റ് പ്ലാറ്റ്‌ഫോമായ ബുക്ക്‌മൈഷോയില്‍ നിന്നും സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ കുനാൽ കമ്രയെ നീക്കം ചെയ്തു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയുടെ ശിവസേനയുടെ നേതാവിനെ ഉദ്ധരിച്ച് പിടിഐയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

കമ്രയുടെ എല്ലാ ലിസ്റ്റിങ്ങുകളും ഉള്ളടക്കങ്ങളും വെബ്‌സൈറ്റില്‍ നിന്നും നീക്കം ചെയ്തു. കൂടാതെ, കലാകാരന്‍മാരുടെ പട്ടികയില്‍ നിന്ന് അദ്ദേഹത്തിന്റെ പേരും ഒഴിവാക്കിയിട്ടുണ്ട്.

'വെബ്‌സൈറ്റ് വൃത്തിയാക്കിയതിനും ശുദ്ധ വിനോദത്തിന്റെ പട്ടികയില്‍ നിന്നും അത്തരം കലാകാരനെ പുറത്താക്കിയതിനും' ശിവസേനയുടെ സോഷ്യല്‍ മീഡിയ തലവന്‍ രാഹൂല്‍ കണാല്‍ ബുക്ക്‌മൈഷോ സിഇഒ ആശിഷ് ഹേമരജനിക്ക് നന്ദി പറഞ്ഞു.

തന്റെ ഷോകള്‍ പ്ലാറ്റ്‌ഫോമില്‍ ലിസ്റ്റ് ചെയ്യാന്‍ സാധിക്കുമോയെന്ന് സ്ഥിരീകരിക്കാന്‍ കമ്ര ബുക്ക്‌മൈഷോയോട് ചോദിച്ചു. സാധിക്കില്ലെങ്കില്‍ സാരമില്ല, തനിക്ക് മനസ്സിലാകുമെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.

കമ്രയെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് രാഹൂല്‍ ബുക്ക്‌മൈഷോയ്ക്ക് ബുധനാഴ്ച്ച കത്തെഴുതിയിരുന്നു.


#Daily
Leave a comment