
തരൂരിനെതിരെ കുര്യന്‍; നേതാവാകാന്‍ ഇംഗ്ലീഷല്ല യോഗ്യത
കോണ്‍ഗ്രസില്‍ കൂടുതല്‍ അധികാരങ്ങള്‍ വേണമെന്നാവശ്യപ്പെട്ട് അഭിമുഖ കലാപങ്ങള്‍ സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന ശശി തരൂര്‍ എംപിക്കെതിരെ മുതിര്‍ന്ന നേതാവ് പി ജെ കുര്യന്‍ രംഗത്ത്. ഇംഗ്ലീഷ് വിദ്യാഭ്യാസമല്ല നേതാവാകാനുള്ള യോഗ്യതയെന്നും അങ്ങനെയാണെങ്കില്‍ ചന്ദ്രനിലേക്ക് റോക്കറ്റ് വിട്ട എസ് സോമനാഥിനെ നേതാവാക്കിയാല്‍ മതിയല്ലോ എന്നും കുര്യന്‍ മാധ്യമങ്ങളോട് സംസാരിക്കവേ ചോദിച്ചു.
തിരുവനന്തപുരം എംപിയായ തരൂര്‍ കൂടുതല്‍ സമയവും വിദേശത്താണെന്ന് അദ്ദേഹം വിമര്‍ശിച്ചു. ശശി തരൂര്‍ കൂടുതല്‍ സമയവും വിദേശത്താണെന്ന് ആര്‍ക്കാണറിയാത്തതെന്ന് അദ്ദേഹം ചോദിച്ചു.
കേരളത്തിലെ നേതാവാകണമെങ്കില്‍ ജനങ്ങളുടെ നേതാവ് ആകണമെന്നും എംപിയായെന്ന് വച്ച് നേതാവാകില്ലെന്നും കുര്യന്‍ പറഞ്ഞു. ജനങ്ങളുടെ നേതാവാകാന്‍ പാര്‍ട്ടിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കണം. ഒരിക്കലും ഒരു സൂപ്പര്‍മാനല്ല നേതാവ്. ഇംഗ്ലീഷ് വിദ്യാഭ്യാസമാണ് യോഗ്യതയെങ്കില്‍ അതിനേക്കാള്‍ യോഗ്യതയുള്ളവര്‍ ഇന്ത്യയില്‍ അല്ലേ? ഇന്ത്യയില്‍ ബുദ്ധിജീവികളില്ലേ? ചന്ദ്രനിലേക്ക് സാറ്റലൈറ്റ് അയച്ച സോമനാഥ് മലയാളിയല്ലേയെന്നും കുര്യന്‍ പറഞ്ഞു.
ജനങ്ങള്‍ അകന്നു പോയിട്ടുണ്ടെങ്കില്‍ പാര്‍ട്ടിയെ വിമര്‍ശിക്കുന്നതിന് പകരം തരൂര്‍ തിരുവനന്തപുരത്ത് താമസിച്ച് പ്രവര്‍ത്തിക്കുകയാണ് വേണ്ടെന്ന് കുര്യന്‍ പറഞ്ഞു. തരൂരിനെ തിരുവനന്തപുരത്ത് കിട്ടാറുണ്ടോയെന്ന് ചോദിച്ചു. തരൂര്‍ തിരുവനന്തപുരത്ത് താമസിച്ചിട്ട് സാധാരണ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കണമെന്നും സാധാരണ ജനങ്ങളുടെ പരിപാടികളില്‍ പങ്കെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹം ഇപ്പോള്‍ പറയുന്നതിലൊന്നും കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇംഗ്ലീഷിലുള്ള അറിവും എഴുത്തുകാരനെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ സംഭാവനകളും കാരണം താന്‍ കൂടുതല്‍ അര്‍ഹനാണെന്ന് തരൂര്‍ വിശ്വസിക്കുന്നുവെങ്കില്‍ അദ്ദേഹത്തിന് ഇന്ത്യയെക്കുറിച്ചോ കോണ്‍ഗ്രസിനെക്കുറിച്ചോ കാര്യമായ അറിവില്ലെന്ന് കഴിഞ്ഞ ദിവസം ഇന്ത്യന്‍ എക്‌സ്പ്രസിനോട് കുര്യന്‍ പറഞ്ഞിരുന്നു.


