
TMJ Daily
ലഷ്‌കര്‍ ഇ തയ്ബ ഭീകരന്‍ ഫൈസല്‍ നദീം കൊല്ലപ്പെട്ടു
16 Mar 2025 | 1 min Read
TMJ News Desk
പാക് ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-തയ്ബയുടെ പ്രധാന പ്രവര്‍ത്തകനായ ഫൈസല്‍ നദീം എന്ന അബു ഖത്തല്‍ ഇന്നലെ രാത്രി കൊല്ലപ്പെട്ടു. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഹാഫിസ് സെയ്ദിന്റെ അടുത്ത അനുയായിയാണ് ഖത്തല്‍.
ഇന്നലെ രാത്രിയില്‍ പാകിസ്താനില്‍ വച്ച് അജ്ഞാതരുടെ വെടിയേറ്റാണ് അബു ഖത്തല്‍ കൊല്ലപ്പെട്ടത്.
2023ലെ രജൗരി ആക്രമണവുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി ഇയാള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. രണ്ട് കുട്ടികള്‍ അടക്കം ഏഴ് പേര്‍ ഇതില്‍ കൊല്ലപ്പെട്ടിരുന്നു. അനവധി പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. മറ്റ് അനവധി കേസുകളിലും ഇയാള്‍ പ്രതിയാണ്.
ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുള്ള ഭീകരനാണ് ഇയാള്‍.
#Daily
Leave a comment