
ചേലക്കരയില്‍ ഇടത്
ചേലക്കര ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി യു ആര്‍ പ്രദീപ് 12,122 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. 64,259 വോട്ടുകളാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് ലഭിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിന് 52,137 വോട്ടുകളാണ് നേടിയത്. തുടര്‍ച്ചയായ ഏഴാം തവണയാണ് എല്‍ഡിഎഫ് ചേലക്കരയില്‍ വിജയിക്കുന്നത്.
ചേലക്കര, കൊണ്ടാഴി, തിരുവില്വാമല, പഴയന്നൂര്‍, പാഞ്ഞാള്‍, വള്ളത്തോള്‍ നഗര്‍, മുള്ളൂര്‍ക്കര, ദേശമംഗലം, വരവൂര്‍ എന്നീ ഒമ്പത് പഞ്ചായത്തുകളാണ് മണ്ഡലത്തില്‍ ഉള്‍പ്പെടുന്നത്. 1996ല്‍ കെ രാധാകൃഷ്ണന്‍ ജയിച്ച ശേഷം എല്‍ഡിഎഫിന്റെ കുത്തക മണ്ഡലമായിരുന്നു. മണ്ഡലത്തിലെ ആദ്യ ഉപതിരഞ്ഞെടുപ്പ് ആയിരുന്നു ഇത്.
കെ രാധാകൃഷണന്റെ പിന്‍ഗാമിയായി 2016 മുതല്‍ 2021 വരെ അഞ്ചുവര്‍ഷം ചേലക്കര എംഎല്‍എയായിരുന്നു യുആര്‍ പ്രദീപ്. കോണ്‍ഗ്രസ് ക്യാമ്പ് മുന്നേറ്റം പ്രതീക്ഷിച്ചിരുന്ന മേഖലകളില്‍പ്പോലും യു ആര്‍ പ്രദീപിന്റെ മുന്നേറുകയായിരുന്നു.