![post-thumbnail](https://malabar-journal-images.s3.amazonaws.com/attachments/663367f317de66001cf000bc-2 d.jpg)
IMAGE | WIKI COMMONS
ഇന്ത്യയിലെ ഏറ്റവും മികച്ച ആഡംബര ഹോട്ടലുകളിലൊന്നായി ലീല റാവിസ് അഷ്ടമുടി
ഇന്ത്യയിലെ ഏറ്റവും മികച്ച ആഡംബര ഹോട്ടലുകളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തി ലീല റാവിസ് അഷ്ടമുടി. അമേരിക്ക ആസ്ഥാനമായ ലക്ഷ്വറി ആന്റ് ലൈഫ്സ്റ്റൈല്‍ മാഗസിന്‍ കോണ്‍ഡേ നാസ്റ്റ് ട്രാവലര്‍ ഇന്ത്യയില്‍ നടത്തിയ സര്‍വ്വേയിലാണ് ഹോട്ടല്‍ മൂന്നാം സ്ഥാനത്ത് ഇടംപിടിച്ചത്. ഗോവയിലെ ജെ ജെ മാരിയറ്റും സിക്കിമിലെ ഗാങ്ടോക്കിലുളള താജ് ഗുരാസ് കുടിര്‍ റിസോര്‍ട്ടുമാണ് ട്രാവലര്‍ മാഗസിന്റെ പട്ടികയില്‍ ഒന്നും രണ്ടും സ്ഥാനത്തുള്ളത്.
സന്ദര്‍ശകര്‍ക്ക് അഷ്ടമുടി കായലിന്റെ സൗന്ദര്യം ആസ്വദിക്കാന്‍ കഴിയുന്ന രീതിയിലാണ് ഹോട്ടല്‍ നിര്‍മ്മിച്ചിരിക്കുന്നത്. നിര്‍മ്മാണമുള്‍പ്പെടെയുള്ള പ്രത്യേകതകളെ മുന്‍നിര്‍ത്തിയാണ് മികച്ച ആഡംബര ഹോട്ടലുകളുടെ പട്ടികയിലേക്ക് ലീല റാവിസ് അഷ്ടമുടി തിരഞ്ഞെടുക്കപ്പെട്ടത്. പരമ്പരാഗത രീതിയിലുള്ള ഹോട്ടലിന്റെ നിര്‍മ്മാണ രീതിയും കോണ്‍ഡേ നാസ്റ്റ് ട്രാവലര്‍ മാഗസിന്‍ പരിഗണിച്ചിട്ടുണ്ട്. ഇരുന്നൂറ് വര്‍ഷം പഴക്കമുള്ള പരമ്പരാഗത വീടിനെ പുനഃസൃഷ്ടിച്ചുകൊണ്ടുള്ള ഹോട്ടലിന്റെ നിര്‍മാണമാണ് പുരസ്‌കാരത്തിന് അര്‍ഹമാക്കിയത്.
ഹോട്ടലിലെ കേരളീയം റസ്‌റ്റോറന്റും ഭക്ഷണവും പ്രധാന സവിശേഷതയായി മാഗസിന്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. അഷ്ടമുടി റാവിസിലെ ആയുര്‍വേദ സ്പായും പ്രത്യേക ചികിത്സയും കായലിനെ അഭിമുഖീകരിച്ചുക്കൊണ്ടുള്ള ക്രമീകരണങ്ങളും മറ്റൊരു പ്രത്യേകതയായി മാഗസിന്‍ പറയുന്നു.