
ജമ്മു കശ്മീരില്‍ ആറു വര്‍ഷങ്ങള്‍ക്കുശേഷം നിയമസഭാ സമ്മേളനം; ആദ്യദിനം തന്നെ ബഹളം
ജമ്മു കശ്മീരില്‍ നിയമസഭാ സമ്മേളനത്തിന്റെ ആദ്യദിനം തന്നെ സഭയില്‍ ബഹളം. നീണ്ട ആറു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ജമ്മു കശ്മീരില്‍ നിയമസഭാ സമ്മേളനം ചേര്‍ന്നത്. കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ ആര്‍ട്ടിക്കിള്‍ 370-മായി ബന്ധപ്പെട്ടായിരുന്നു ബഹളം.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെതിരേ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പിഡിപി) എം.എല്‍.എ വഹീദ് പാറ പ്രമേയം കൊണ്ടുവന്നിരുന്നു. ഇതിന്മേലുള്ള ചര്‍ച്ചയാണ് ബഹളത്തിലേക്ക് നയിച്ചത്.
പ്രമേയത്തെ ബിജെപി ശക്തമായി എതിര്‍ത്തു. വഹീദ് പാറയുടെ പരാമര്‍ശം എടുത്ത് കളയണമെന്നും ഇത് നിയമസഭാ നിയമങ്ങള്‍ക്കെതിരാണെന്നും ബിജെപി ആരോപണം ഉന്നയിച്ചു.
ഇതുവരെ പ്രമേയം അംഗീകരിച്ചിട്ടില്ലെന്ന് സ്പീക്കര്‍ റഹീം റാത്തര്‍ പറഞ്ഞു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെതിരേ വഹീദ് പാറ പ്രമേയം കൊണ്ടുവന്നതിനെ പിഡിപി അധ്യക്ഷ മെഹ്ബൂബ മുഫ്തി
അഭിനന്ദനം അറിയിച്ചു.