TMJ
searchnav-menu
post-thumbnail

Photo: PTI

TMJ Daily

വായ്പാ നയം: നിരക്ക് ഉയർത്താതെ റിസർവ് ബാങ്ക്

06 Apr 2023   |   1 min Read
TMJ News Desk

പുതിയ സാമ്പത്തിക വർഷത്തിന്റെ (2023-24) ആദ്യ ധനനയത്തിൽ റിസർവ് ബാങ്ക് റിപോ നിരക്കുകളിൽ മാറ്റം വരുത്തിയില്ല. റിസർവ് ബാങ്ക്  ഗവർണർ ശക്തികാന്ത് ദാസ് വ്യാഴാഴ്ച്ച പ്രഖ്യാപിച്ച നയാ പ്രകാരം റിപോ നിരക്കുകൾ നിലവിലുള്ള 6.5 ശതമാനം എന്ന നിരക്കിൽ തുടരും. ബാങ്കുകളിൽ പലിശ നിരക്ക് ഉയരുന്നതിനെ പറ്റി വ്യാകുലപ്പെടുന്നവർക്ക് ആശ്വാസകരമാണ് റിസർവ് ബാങ്കിന്റെ തീരുമാനം. ഭവന-വാഹന വായ്പ്പകളിൽ തിരിച്ചടവ് ഉള്ളവർക്ക് ആശ്വാസം പകരുന്നതാവും ഈ തീരുമാനം.

ആർബിഐ  റിപോ നിരക്ക് ഉയർത്തുന്നതിന് ആനുപാതികമായി ബാങ്കുകൾ സ്വന്തം പലിശ നിരക്കുകളും ഉയർത്തുക സാധാരണമാണ്.  നാണയപ്പെരുപ്പം ഉയർന്ന നിലയിൽ തുടരുന്നതിനാൽ ആർബിഐ റിപോ നിരക്ക് 25 ബേസിസ് പോയിന്റ് എങ്കിലും ഉയർത്തുമെന്ന വിലയിരുത്തൽ ധന വിപണികളിൽ ശക്തമായിരുന്നു. എന്നാൽ പലിശനിരക്ക് ഉയരുന്നത് സാമ്പത്തിക മേഖലയെ മൊത്തത്തിൽ മുരടിപ്പിൽ എത്തിക്കുമെന്ന ആശങ്കകളും ശക്തമായിരിന്നു.

സാമ്പത്തിക വളർച്ചയും,  നാണയപ്പെരുപ്പത്തിന്റെ  നിയന്ത്രണവും തമ്മിലുള്ള നീക്കുപോക്കിൽ തൽക്കാലം വളർച്ചയുടെ പക്ഷം പിടിക്കാൻ ആർബിഐ തീരുമാനിച്ചുവെന്നാണ് ധന നയത്തിൽ നിന്നും മനസ്സിലാവുക.  2022 മെയ് മാസം മുതലുള്ള ധന നയങ്ങളിലായി റിപോ നിരക്ക് 250 ബേസിസ് പോയിന്റ് വരെ ഉയർത്തിയ സമീപനത്തിനാണ് ആർബിഐ  തൽക്കാലം തടയിട്ടിരിക്കുന്നത്.

 

#Daily
Leave a comment