
ശിക്ഷിക്കപ്പെട്ട ജനപ്രതിനിധികള്‍ക്ക് ആജീവനാന്ത വിലക്ക്; എതിര്‍ത്ത് കേന്ദ്രം
ശിക്ഷിക്കപ്പെട്ട ജനപ്രതിനിധികള്‍ക്ക് ആജീവനാന്ത വിലക്കേര്‍പ്പെടുത്താനുള്ള തീരുമാനമെടുക്കാനുള്ള അധികാരം പാര്‍ലമെന്റിനാണെന്ന് സുപ്രീംകോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍. ഈ ആവശ്യമുന്നയിച്ചുള്ള ഹര്‍ജിയില്‍ സുപ്രീംകോടതിയെ കേന്ദ്ര സര്‍ക്കാര്‍ പ്രതികരണം അറിയിച്ചപ്പോഴാണ് ഇതുമായി ബന്ധപ്പെട്ട നിയമനിര്‍മ്മാണം ജുഡീഷ്യറിയുടെ അധികാര പരിധിക്ക് പുറത്താണെന്നും പാര്‍ലമെന്റിന്റെ അധികാരമാണെന്നും പറഞ്ഞത്.
ജീവപര്യന്തം വിലക്കെന്ന ചോദ്യം ഉചിതമോ അല്ലാതെയോ ആകട്ടെ, ഇത് സംബന്ധിച്ച ചോദ്യം പാര്‍ലമെന്റിന്റെ അധികാര പരിധിക്കുള്ളിലാണെന്ന് കേന്ദ്രത്തിന്റെ സത്യവാങ്മൂലം പറയുന്നു.
അഡ്വക്കേറ്റ് അശ്വിനി കുമാര്‍ ഉപാദ്ധ്യായ് ആണ് ഹര്‍ജിക്കാരന്‍. നിയമനിര്‍മ്മാണസഭയുടെ തിരഞ്ഞെടുപ്പിനെ കോടതികളില്‍ ചോദ്യം ചെയ്യരുതെന്ന് സുപ്രീംകോടതി പറഞ്ഞിട്ടുണ്ടെന്നും കേന്ദ്രം പറഞ്ഞു.
നിലവില്‍ 1951ലെ ജനപ്രാതിനിധ്യ നിയമം അനുസരിച്ച് ആറ് വര്‍ഷത്തേക്കാണ് വിലക്കുള്ളത്.