
ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും തീരുവ യാഥാർഥ്യം: വിദേശകാര്യ മന്ത്രി
സ്വന്തം സാമ്പത്തിക താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ വിവിധ രാജ്യങ്ങള്‍ തീരുവകളേയും ഉപരോധങ്ങളേയും ഉപയോഗിക്കുന്നത് വര്‍ദ്ധിക്കുന്നുവെന്ന യഥാര്‍ത്ഥ്യം ചൂണിക്കാണിച്ച് വിദേശകാര്യമന്ത്രി.
ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും തീരുവകളും ഉപരോധങ്ങളും യാഥാര്‍ത്ഥ്യമാണെന്നും രാജ്യങ്ങള്‍ അവയെ ഉപയോഗിക്കുന്നുവെന്നും ജയശങ്കര്‍ പറഞ്ഞു. കഴിഞ്ഞ ദശാബ്ദത്തില്‍ ഏതൊരു സാമ്പത്തിക പ്രവര്‍ത്തനത്തേയും ശേഷിയേയും ആയുധമാക്കുന്നത് വര്‍ദ്ധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അത് പണമാകാം, ഊര്‍ജ വിതരണമാകാം, അത് സാങ്കേതിക വിദ്യയാകാമെന്നും ജയശങ്കര്‍ പറഞ്ഞു.
ന്യൂഡല്‍ഹിയില്‍ നടന്ന ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഇന്ത്യയടക്കമുള്ള വിവിധ രാജ്യങ്ങളുടെ മേല്‍ യുഎസ് വിവിധ തീരുവകള്‍ ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഇതാണ് ലോകത്തിന്റെ യാഥാര്‍ത്ഥ്യമെന്നും നിങ്ങള്‍ നിങ്ങളുടെ ബിസിനസിനുവേണ്ടിയും തൊഴിലിനുവേണ്ടിയും സമഗ്രമായ ദേശീയാധികാരത്തിനുവേണ്ടിയും പോരാടേണ്ടിവരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അതില്‍, ബിസിനസ് വളരെ പ്രധാന പങ്കുവഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.