TMJ
searchnav-menu
post-thumbnail

TMJ Daily

മദ്യനയ അഴിമതി: സിസോദിയയുടെ കസ്റ്റഡി ഏപ്രില്‍ 17 വരെ നീട്ടി

03 Apr 2023   |   1 min Read
TMJ News Desk

ല്‍ഹി മുന്‍ ഉപമുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ മനീഷ് സിസോദിയയുടെ കസ്റ്റഡി കാലാവധി ഏപ്രില്‍ 17 വരെ നീട്ടി. ഡല്‍ഹി മദ്യനയ അഴിമതി കേസിലാണ് സിബിഐ കോടതിയുടെ നടപടി.

സിസോദിയയുടെ ജാമ്യാപേക്ഷ കഴിഞ്ഞ ആഴ്ച സിബിഐ കോടതി തള്ളിയിരുന്നു. ഡല്‍ഹി എക്‌സൈസ് നയവുമായി ബന്ധപ്പെട്ട് നൂറു കോടിയോളം രൂപയുടെ അഴിമതി നടന്നുവെന്ന കേസിലാണ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തത്. 

അന്വേഷണം നിര്‍ണായക ഘട്ടത്തിലാണെന്നും കസ്റ്റഡി നീട്ടണമെന്നും ആവശ്യപ്പെട്ട് സിബിഐ നല്‍കിയ അപേക്ഷയിലാണ് കോടതിയുടെ നടപടി. 

2021-22 ലെ മദ്യനയം രൂപീകരിക്കുന്നതിലും നടപ്പാക്കിയതിലും അഴിമതി ആരോപിച്ച് ഫെബ്രുവരി 26 നാണ് സിസോദിയയെ അറസ്റ്റ് ചെയ്തത്.

#Daily
Leave a comment