TMJ
searchnav-menu
post-thumbnail

TMJ Daily

ലിവർപൂൾ താരം ഡിയോഗോ ജോട്ട കാറപകടത്തിൽ കൊല്ലപ്പെട്ടു

03 Jul 2025   |   1 min Read
TMJ News Desk

പ്രീമിയർ ലീഗ് ക്ലബ് ആയ ലിവർപൂൾ ഫുട്ബോൾ ക്ലബ് താരം ഡിയോഗോ ജോട്ട (28) സ്പെയിനിൽ കാറപകടത്തിൽ കൊല്ലപ്പെട്ടുവെന്ന് സ്പെയിനിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പോർച്ചുഗീസ് ഫുട്ബോളർ ആണ് ജോട്ട. അപകടത്തിൽ ജോട്ടയുടെ സഹോദരൻ ആന്ദ്രേയും കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ. വടക്ക് പടിഞ്ഞാറൻ സ്പെയിനിലെ സമോറയിൽ വച്ചാണ് അപകടം ഉണ്ടായത്.

2020ലാണ് വൂൾവ്സ് ക്ലബ്ബിൽ നിന്നും ജോട്ട ലിവർപൂളിൽ എത്തുന്നത്. പോർച്ചുഗൽ നാഷണൽ ഫുട്ബോൾ ടീമിലും, ലിവർപൂളിലും ഫോർവേഡ് പൊസിഷൻ പ്ലെയറാണ് ജോട്ട. ജൂൺ 22നാണ് ജോട്ട തന്റെ പാർട്ണർ റൂട്ട് കാർഡോസോയെ വിവാഹം കഴിച്ചത്. ഇവർക്ക് മൂന്ന് കുട്ടികളുമുണ്ട്.




#Daily
Leave a comment