TMJ
searchnav-menu
post-thumbnail

TMJ Daily

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം ലിവര്‍പൂളിന്

28 Apr 2025   |   1 min Read
TMJ News Desk

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ കിരീടം ലിവര്‍പൂള്‍ സ്വന്തമാക്കി. നാല് മത്സരങ്ങള്‍ ബാക്കി നില്‍ക്കേ 15 പോയിന്റ് ലീഡുള്ള ലിവര്‍പൂള്‍ കിരീടം ഉറപ്പിക്കുകയായിരുന്നു.

34 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ലിവര്‍പൂളിന് 82 പോയിന്റുണ്ട്. അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് ലിവര്‍പൂള്‍ കിരീടം ചൂടുന്നത്.

ഇന്നലെ നടന്ന മത്സരത്തില്‍ ടോട്ടനം ഹോട്‌സ്പറിനെ 5-1ന് പരാജയപ്പെടുത്തിയാണ് അപരാജിത ലീഡ് പിടിച്ചെടുത്ത് 20ാം ഇംഗ്ലീഷ് കിരീടം സ്വന്തമാക്കുന്നത്. മത്സരം സമനിലയില്‍ ആയാലും കിരീടം ഉറപ്പിക്കാമായിരുന്നു. ആഴ്‌സണലാണ് രണ്ടാമതുള്ളത്.

ഹോംഗ്രൗണ്ടായ ആന്‍ഫീല്‍ഡില്‍ ലിവര്‍പൂളില്‍ ആരാധകര്‍ ആഗ്രഹിച്ചതരത്തിലുള്ള കിരീടധാരണമാണ് നടത്തിയത്. ഒരു ഗോളിന് പിന്നിട്ടുനിന്ന ലിവര്‍പൂള്‍ അഞ്ചെണ്ണം തിരിച്ചു.

കളി തുടങ്ങി 12ാം മിനിട്ടില്‍ ടോട്ടനത്തിന്റെ ജയിംസ് മാഡിസണെടുത്ത കോര്‍ണര്‍ കിക്ക് ഡൊമിനിക് സോളങ്കി ഗോളാക്കി മാറ്റി. എന്നാല്‍, നാല് മിനിട്ടിനുള്ളില്‍ ലിവര്‍പൂള്‍ സമനില പിടിച്ചു. നാടകീയമായാണ് സമനില ഗോള്‍ പിറന്നത്. ഡൊമിനിക് സൊബൊസ്ലായി നടത്തിയ നീക്കം ലൂയിസ് ഡയസ് ഗോളാക്കി മാറ്റി. റഫറി ഓഫ്‌സൈഡ് വിളിച്ചുവെങ്കിലും ലിവര്‍പൂളിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് വീഡിയോ പരിശോധിച്ചു. ഇതില്‍ ഓഫ് സൈഡല്ലെന്ന് തെളിഞ്ഞു.

24ാം മിനിറ്റില്‍ മക്കലിസ്റ്റര്‍ ലിവറിന്റെ രണ്ടാം ഗോളടിച്ചു. 34ാം മിനിറ്റില്‍ കോഡി ഗാക്‌പോ, 63ാം മിനിറ്റില്‍ മുഹമ്മദ് സലാ, 69ാം മിനിറ്റില്‍ ടോട്ടനം താരം ഡെസ്റ്റിനി ഇഡോഗി വക സെല്‍ഫ് ഗോള്‍ കൂടി ആയതോടെ ലിവര്‍പൂള്‍ പട്ടിക തികച്ചു.







#Daily
Leave a comment