TMJ
searchnav-menu
post-thumbnail

TMJ Daily

തദ്ദേശ തിരഞ്ഞെടുപ്പ്; 7 ജില്ലകളിൽ കൊട്ടിക്കലാശം, വോട്ടെടുപ്പിൽ പോളിങ് 64% പിന്നിട്ടു

09 Dec 2025   |   1 min Read
TMJ News Desk

കേരളത്തിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ ആദ്യ ഘട്ട വോട്ടെടുപ്പിൽ വൈകീട്ട് 4.20ന് പോളിങ് 64.84%. ഏറ്റവും കൂടുതൽ പോളിംഗ് എറണാകുളത്ത്(68.54%), ഏറ്റവും കുറവ് തുരുവനന്തപുരത്തും(60.09%). 7 ജില്ലകളിൽ ഇപ്പോൾ തിരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന്റെ കലാശക്കൊട്ട് നടക്കുകയാണ്. സംസ്ഥാനത്ത് രണ്ടാംഘട്ട തിരഞ്ഞെടുപ്പ് ഡിസംബർ 11നാണ്.

നിലവിൽ കൊല്ലം 64.4%, പത്തനംതിട്ട 61.83%, കോട്ടയം 64.98%, ഇടുക്കി 64.19%, ആലപ്പുഴ 67.68% എന്നിങ്ങനെയാണ് പോളിംഗ് നില. വോട്ടെണ്ണൽ ഡിസംബർ 13, ശനിയാഴ്ച.



#Daily
Leave a comment