TMJ Daily
തദ്ദേശ തിരഞ്ഞെടുപ്പ്; ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു
09 Dec 2025 | 1 min Read
TMJ News Desk
തദ്ദേശ തിരഞ്ഞെടുപ്പിലെ ആദ്യ ഘട്ടത്തിൽ ഏഴ് ജില്ലകളിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. വോട്ടെടുപ്പ് തുടങ്ങി രണ്ട് മണിക്കൂർ കഴിയുമ്പോൾ ഏറ്റവും കൂടുതൽ പോളിങ് എറണാകുളത്താണ്(7.88%). ഏറ്റവും കുറവ് ഇടുക്കിയിലും(6.84%).
തിരുവനന്തപുരം 6.74%, കൊല്ലം 7.3%, പത്തനംതിട്ട 7.2%, ആലപ്പുഴ 7.78%, കോട്ടയം 7.51% എന്നിങ്ങനെയാണ് രണ്ട് മണിക്കൂർ കഴിഞ്ഞുള്ള പോളിംഗ് നില.
സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായാണ് നടക്കുന്നത്. രണ്ടാം ഘട്ട വോട്ടെടുപ്പ് തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർഗോഡ് ജില്ലകളിൽ ഡിസംബർ 11ന് നടക്കും. തിരഞ്ഞെടുപ്പ് ഫലം ഡിസംബർ 13ന് പുറത്തുവരും.
#Daily
Leave a comment


