
തദ്ദേശ തിരഞ്ഞെടുപ്പ്; യുഡിഎഫിന് മുന്നേറ്റം
കേരളത്തിൽ തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ യുഡിഎഫിന് മുന്നേറ്റം. ആറ് കോർപ്പറേഷനുകളിൽ നാല് എണ്ണത്തിൽ യുഡിഎഫും ഒരെണ്ണത്തിൽ എൽഡിഎഫും, എൻഡിഎയും ലീഡ് ചെയ്യുന്നു. കോഴിക്കോടിലാണ് എൽഡിഎഫിന് ലീഡുള്ളത്, എൻഡിഎയ്ക്ക് തിരുവനന്തപുരത്തും. മുനിസിപ്പാലിറ്റികൾ, ബ്ലോക്ക് പഞ്ചായത്തുകൾ, ജില്ലാ പഞ്ചായത്തുകൾ, ഗ്രാമ പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ എല്ലാം യുഡിഎഫ് മുന്നേറ്റം.
രാവിലെ സമയം 11.30 കഴിയുമ്പോൾ മുനിസിപ്പാലിറ്റികളിൽ 53 എണ്ണത്തിൽ യുഡിഎഫും, 28 എണ്ണത്തിൽ എൽഡിഎഫും, ഒരെണ്ണം എൻഡിഎയും ലീഡ് ചെയ്യുന്നു. ഗ്രാമപഞ്ചായത്തുകളിൽ 423 എണ്ണത്തിൽ യുഡിഎഫ്, 362 എണ്ണത്തിൽ എൽഡിഎഫ്, 26 എണ്ണത്തിൽ എൻഡിഎ ലീഡ് ചെയ്യുന്നു. ജില്ലാ പഞ്ചായത്തുകളിൽ 8 എണ്ണം യുഡിഎഫ്, 6 എൽഡിഎഫ് എന്നിങ്ങനെയാണ് ലീഡ് നില. ബ്ലോക്ക് പഞ്ചായത്തുകളിൽ യുഡിഎഫ് 81, എൽഡിഎഫ് 57, എൻഡിഎ 1 എന്നിങ്ങനെയാണ് ലീഡ് നില.


