TMJ
searchnav-menu
post-thumbnail

TMJ Daily

ലോകസഭ മണ്ഡല പുനര്‍നിര്‍ണയം: മധ്യേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് നേട്ടമുണ്ടാകുമെന്ന് കോണ്‍ഗ്രസ് നേതാവ്

06 Mar 2025   |   1 min Read
TMJ News Desk

രു വോട്ട്, ഒരു മൂല്യം എന്ന തത്വത്തിന്റെ അടിസ്ഥാനത്തില്‍ ലോകസഭ മണ്ഡല പുനര്‍നിര്‍ണയം നടത്തിയാല്‍ മധ്യേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് മാത്രാകും നേട്ടമുണ്ടാകുകയെന്ന് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി പറഞ്ഞു. കാരണം, അവര്‍ ജനസംഖ്യാ നിയന്ത്രണത്തില്‍ പിന്നിലാണ്. അതിനാല്‍ മണ്ഡല പുനര്‍നിര്‍ണയത്തിന് പുതിയ ഫോര്‍മുല രൂപീകരിക്കണമെന്നും തിവാരി ആവശ്യപ്പെട്ടു.

തമിഴ്‌നാട്ടില്‍ സര്‍വകക്ഷിയോഗം ചേര്‍ന്ന് ജനസംഖ്യാടിസ്ഥാനത്തിലുള്ള മണ്ഡല പുനര്‍നിര്‍ണയത്തെ കഴിഞ്ഞ ദിവസം എതിര്‍ത്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് തിവാരിയുടെ പ്രസ്താവന.

ഒരു വോട്ട്, ഒരു മൂല്യം എന്ന തത്വത്തില്‍ പുനര്‍നിര്‍ണയം നടത്തിയാല്‍ തെക്ക്, വടക്ക് സംസ്ഥാനങ്ങള്‍ക്ക് ലോകസഭ സീറ്റുകള്‍ നഷ്ടമാകും. മധ്യേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് മാത്രമാണ് നേട്ടമുണ്ടാകുകയെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.

ഒരു പൗരന്‍, ഒരു വോട്ട്, ഒരു മൂല്യം എന്ന തത്വത്തില്‍ പുനര്‍നിര്‍ണയം നടത്തിയാല്‍ വടക്കന്‍ സംസ്ഥാനങ്ങള്‍ക്കും നഷ്ടമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ലോകസഭയില്‍ മാത്രമല്ല, രാജ്യസഭയിലും സീറ്റുകളുടെ എണ്ണം സംസ്ഥാനങ്ങള്‍ക്ക് കുറയും.

ഈ വിഷയത്തില്‍ ഐക്യത്തോടെ സമരം ചെയ്യാന്‍ തമിഴ്‌നാട് എല്ലാ തെക്കേയിന്ത്യന്‍ സംസ്ഥാനങ്ങളിലേയും രാഷ്ട്രീയപാര്‍ട്ടികളുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തി സംയുക്ത ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു. അടുത്ത വര്‍ഷമാണ് മണ്ഡല പുനര്‍നിര്‍ണയം നടത്തേണ്ടത്. ഇത് 1971ലെ സെന്‍സസ് കണക്കുകള്‍ ഉപയോഗിച്ച് നടത്തണമെന്ന് തമിഴ്‌നാട് ആവശ്യപ്പെട്ടിട്ടുണ്ട്.













 

#Daily
Leave a comment