
TMJ Daily
ലോകസഭ പുനക്രമീകരണം: തെക്കേയിന്ത്യയില്‍ ഒരു സീറ്റും കുറയില്ലെന്ന് അമിത് ഷാ
26 Feb 2025 | 1 min Read
TMJ News Desk
അടുത്ത വര്‍ഷം നടക്കാന്‍ പോകുന്ന ലോകസഭ മണ്ഡല പുനക്രമീകരണത്തില്‍ തമിഴ്‌നാട്ടില്‍ അടക്കം തെക്കേയിന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് ഒരു ലോകസഭ സീറ്റും നഷ്ടമാകില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ ഒരു സംസ്ഥാനത്തിനുള്ള ലോകസഭാ പ്രതിനിധികളുടെ എണ്ണത്തെ നിശ്ചയിക്കുന്ന പ്രക്രിയയാണ് 2026ല്‍ നടക്കുന്നത്.
ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ സര്‍വകക്ഷിയോഗം വിളിച്ചതിനെ തുടര്‍ന്നാണ് ഷായുടെ വിശദീകരണം. കോയമ്പത്തൂരില്‍ നടന്ന ഒരു റാലിയിലാണ് ഷാ വിശദീകരണം നല്‍കിയത്.
തെക്കന്‍ സംസ്ഥാനങ്ങളുടെ മേല്‍ തൂങ്ങിക്കിടക്കുന്ന വാള്‍ എന്ന് വിശേഷിപ്പിച്ചു കൊണ്ടാണ് സ്റ്റാലിന്‍ യോഗം വിളിച്ചത്.
തെക്കേയിന്ത്യയിലെ ജനങ്ങളുടെ താല്‍പര്യം മോഡിയുടെ മനസ്സില്‍ ഉണ്ടാകുമെന്ന് ഷാ പറഞ്ഞു.
#Daily
Leave a comment