
ലൈംഗികാതിക്രമ കേസുകളില്‍ 88 കോടി ഡോളർ നഷ്ടപരിഹാരം നല്‍കാന്‍ ലോസ് ആഞ്ചലസ് അതിരൂപത
പതിറ്റാണ്ടുകള്‍ പഴക്കമുളള ലൈംഗിക അതിക്രമ കേസുകളില്‍ 88 കോടി ഡോളർ നഷ്ടപരിഹാരം നല്‍കാന്‍ ലോസ് ആഞ്ചലസ് ആര്‍ച്ച് ഡയോസിസ് സമ്മതിച്ചു. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്ത കേസില്‍ ഒരു കത്തോലിക്കാ അതിരൂപത ഇന്നു വരെ നല്‍കിയിട്ടുള്ള ഏറ്റവും വലിയ തുകയാണിത്.
ഭീകരമായ ലൈംഗിക അതിക്രമമാണ് പുരോഹിതന്മാര്‍ നടത്തിയതെന്ന് ആരോപിച്ച് 1,353 പേരാണ് പരാതിപ്പെട്ടത്. 450 പുരോഹിതന്മാര്‍ക്കെതിരെയാണ് ആരോപണമുണ്ടായത്.
നേരത്തെ സഭ 74 കോടി ഡോളർ നഷ്ടപരിഹാരം നല്‍കിയിരുന്നു.
കത്തോലിക്കാ വൈദികരില്‍ നിന്ന് തങ്ങള്‍ ക്രൂരമായ പീഡനത്തിന് ഇരയായെന്നും അതിരൂപതയുമായി മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് തങ്ങള്‍ ഒത്തുതീര്‍പ്പിലെത്തിയതെന്നും ഹര്‍ജിക്കാര്‍ക്കുവേണ്ടി അഭിഭാഷകര്‍ പറഞ്ഞു.
എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നും ഇതിലോരോ സംഭവത്തിലും ഞാൻ ഖേദിക്കുന്നു. ലൈഗികാതിക്രമം നേരിട്ട പുരുഷന്മാരും സ്ത്രീകളുമായ എല്ലാവർക്കും നേരിയ ആശ്വാസമെങ്കിലുമേകുമെന്ന് പ്രതീക്ഷിക്കുന്നതായും ആര്‍ച് ബിഷപ് ഹോസെ എച്. ഗോമസ് പറഞ്ഞു.