
എം എ ബേബി സിപിഐഎം ജനറല്‍ സെക്രട്ടറി
എം എ ബേബിയെ സിപിഐഎം ജനറല്‍ സെക്രട്ടിയായി തിരഞ്ഞെടുക്കാന്‍ പൊളിറ്റ് ബ്യൂറോയില്‍ ധാരണ. ഇന്ന് നടക്കുന്ന കേന്ദ്ര കമ്മിറ്റി തീരുമാനം അംഗീകരിക്കും.
ബേബി ജനറല്‍ സെക്രട്ടറിയാകുന്നതിനെതിരെ ബംഗാള്‍ ഘടകത്തിന്റെ നേതൃത്വത്തില്‍ എതിര്‍പ്പ് ഉയര്‍ന്നിരുന്നുവെങ്കിലും പിബിയിലെ ഭൂരിപക്ഷ തീരുമാനം അനുസരിച്ച് ബേബിയെ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കുകയായിരുന്നുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇ എം എസ് നമ്പൂതൂരിപ്പാടിനുശേഷം കേരള ഘടകത്തില്‍നിന്നും ജനറല്‍ സെക്രട്ടറിയാകുന്ന രണ്ടാമത്തെ മലയാളിയാണ് ബേബി.
പിബി കോഡിനേറ്റര്‍ പ്രകാശ് കാരാട്ടാണ് ബേബിയുടെ പേര് നിര്‍ദ്ദേശിച്ചത്. പിബിയിലെ സീനിയോറിറ്റി പരിഗണിച്ചാണ് ബേബിയെ നിര്‍ദ്ദേശിക്കുന്നതെന്ന് കാരാട്ട് പറഞ്ഞു.
1989ല്‍ കേന്ദ്ര കമ്മിറ്റിയംഗമായ ബേബി 2016 മുതല്‍ സിപിഐഎമ്മിന്റെ കേന്ദ്ര നേതൃത്വത്തിലാണ് പ്രവര്‍ത്തിക്കുന്നത്. 2012ല്‍ പിബി അംഗമായി.