TMJ
searchnav-menu
post-thumbnail

TMJ Daily

മാക്രോണും സ്റ്റാര്‍മറും ട്രംപിനെ സന്ദര്‍ശിക്കും; യുക്രെയ്‌നിന്‌ വേണ്ടി വാദിക്കും

23 Feb 2025   |   1 min Read
TMJ News Desk

യുക്രെയ്‌നിനോടുള്ള നിലപാട് യുഎസ് പ്രസിഡന്റ് കടുപ്പിക്കുന്നതിനെ കുറിച്ച് യൂറോപ്പില്‍ ആശങ്ക വര്‍ദ്ധിക്കുന്നതിനിടയില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണും ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറും ഈ ആഴ്ച്ച വാഷിങ്ടണ്‍ സന്ദര്‍ശിക്കും.

തിടുക്കപ്പെട്ട് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിനുമായി വെടിനിര്‍ത്തല്‍ കരാറിലെത്തരുതെന്ന് ട്രംപിനോട് ആവശ്യപ്പെടും. വിഷയത്തില്‍ യൂറോപ്പിനെ തുടര്‍ന്നും ഇടപെടാന്‍ അനുവദിക്കണമന്ന് ആവശ്യപ്പെടും. യുക്രെയ്‌നിനുള്ള സൈനിക ഉറപ്പുകളും ചര്‍ച്ചയാകും.

യുക്രെയ്ന്‍ കീഴടങ്ങുന്നതിന് തുല്യമായ മോശം കരാറില്‍ എത്തുന്നത് യുഎസിന്റെ ശത്രുക്കളായ ചൈനയ്ക്കും ഇറാനും ദുര്‍ബലതയുടെ സൂചന നല്‍കുമെന്ന് മാക്രോണ്‍ പറഞ്ഞു.

ട്രംപും യുക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കിയും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തിലാണ് മാക്രോണിന്റേയും സ്റ്റാര്‍മറുടേയും സന്ദര്‍ശനം. സെലന്‍സ്‌കിയെ ട്രംപ് ഏകാധിപതിയെന്ന് വിളിച്ചിരുന്നു. ട്രംപിന്റെ വ്യാപാര, നയതന്ത്ര, യൂറോപ്പിന്റെ ആഭ്യന്തര രാഷ്ട്രീയത്തിലുള്ള ട്രംപിന്റെ നിലപാടുകള്‍ യൂറോപ്യന്‍ നേതാക്കളെ ചൊടിപ്പിച്ചിട്ടുണ്ട്.


#Daily
Leave a comment