TMJ
searchnav-menu
post-thumbnail

TMJ Daily

മഹാദേവ് വാതുവയ്പ്പ് ആപ്പ്: കോണ്‍ഗ്രസ് നേതാവ് ഭൂപേഷ് ഭാഗലിന്റെ വീട്ടില്‍ സിബിഐ റെയ്ഡ്

26 Mar 2025   |   1 min Read
TMJ News Desk

ഹാദേവ് ബെറ്റിങ് ആപ്പ് കേസുമായി ബന്ധപ്പെട്ട് മുന്‍ ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗലിന്റേത് അടക്കം 60 ഇടങ്ങളില്‍ സിബിഐ റെയ്ഡ് നടത്തി. ഛത്തീസ്ഗഢ്, ഭോപാല്‍, കൊല്‍ക്കത്ത, ഡല്‍ഹി എന്നിവിടങ്ങളില്‍ ആപ്പുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന രാഷ്ട്രീയക്കാര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, പൊലീസ് ഉദ്യോഗസ്ഥര്‍, ആപ്പിന്റെ പ്രധാന ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുമായി ബന്ധമുള്ള സ്ഥലങ്ങളിലാണ് റെയ്ഡ് നടന്നത്.

ഒരു വാതുവയ്പ്പ് ആപ്പായ മഹാദേവ് ഓണ്‍ലൈന്‍ ബുക്ക് പോക്കര്‍, ക്രിക്കറ്റ്, ടെന്നിസ്, ഫുട്‌ബോള്‍ എന്നിവയുടെ തത്സമയ മത്സരങ്ങള്‍ കൂടാതെ ഇന്ത്യയിലെ തിരഞ്ഞെടുപ്പ് എന്നിവയിലെല്ലാം നിയമവിരുദ്ധമായി വാതുവെയ്പ്പ് നടത്താന്‍ അവസരം ഒരുക്കി നല്‍കിയിരുന്നു.

2024 മാര്‍ച്ചില്‍ ഛത്തീസ്ഗഢ് പൊലീസ് ഭാഗലിന്റെ പേരില്‍ പ്രഥമവിവര റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മഹാദേവ് ആപ്പും അതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കമ്പനികളും മാസം 450 കോടി രൂപയുടെ തട്ടിപ്പ് നടത്തിയിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഓഗസ്റ്റില്‍ ഛത്തീസ്ഗഢ് സര്‍ക്കാര്‍ അന്വേഷണം സിബിഐയ്ക്ക് കൈമാറി.

ഇപ്പോള്‍ സിബിഐ എത്തിയെന്ന് ഭൂപേഷ് ഭാഗലിന്റെ ഓഫീസ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ സംഘടനാ യോഗത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലേക്ക് പോകാനിരിക്കുകയായിരുന്നു ഭാഗല്‍ എന്നും കുറിപ്പില്‍ പറയുന്നു. അതിന് മുമ്പായി സിബിഐ റായ്പൂരിലേയും ഭിലായിലേയും വീട്ടില്‍ എത്തി.

മഹാദേവ് ആപ്പിന്റെ പ്രൊമോട്ടര്‍മാരില്‍നിന്നും 508 കോടി രൂപ കൈക്കൂലിയായി ലഭിച്ചുവെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് 2024 ജനുവരിയില്‍ സപ്ലിമെന്ററി കുറ്റപത്രം സമര്‍പ്പിച്ചു.

അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്ന് ഭാഗല്‍ ആരോപിച്ചു.








 

#Daily
Leave a comment