TMJ
searchnav-menu
post-thumbnail

TMJ Daily

അഞ്ചാം ദിവസവും സസ്‌പെന്‍സില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി പദം

29 Nov 2024   |   1 min Read
TMJ News Desk

ഹാരാഷ്ട്രയിലെ പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള തീരുമാനം ബിജെപിക്ക് വിട്ട് നിലവിലെ മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ ഒഴിവായതോടെ ദേവേന്ദ്ര ഫഡ്‌നാവിസിനുള്ള സാധ്യതയാണ് കാണുന്നത്. കേന്ദ്ര നേതൃത്വവുമായി ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന നേതാക്കള്‍ ഡല്‍ഹിയിലെത്തും.

മഹാരാഷ്ട്രയിലെ മന്ത്രിസഭ ചര്‍ച്ച നിലച്ചത് മന്ത്രിസ്ഥാനങ്ങള്‍ സംബന്ധിച്ച തര്‍ക്കത്തിലാണ്. അമിത് ഷായും ഏക്നാഥ് ഷിന്‍ഡെയും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ഷിന്‍ഡെ മൂന്ന് ആവശ്യങ്ങള്‍ അമിത് ഷായുടെ മുന്നില്‍ വച്ചിട്ടുണ്ട്. കാബിനറ്റും സഹമന്ത്രിയും ഉള്‍പ്പെടെ 12 മന്ത്രിസ്ഥാനങ്ങള്‍ ശിവസേനയ്ക്ക്  വേണമെന്നതാണ് ഒന്നാമത്തെ ആവശ്യം. ലെജിസ്ലേറ്റീവ് കൗണ്‍സില്‍ ചെയര്‍മാന്‍ സ്ഥാനം ശിവസേനയ്ക്ക് ലഭിക്കണമെന്നതാണ് രണ്ടാമത്തെ ആവശ്യം. ആഭ്യന്തര, നഗരവികസന മന്ത്രി ശിവസേനയില്‍ നിന്നായിരിക്കണം എന്നതാണ് മറ്റൊരു ആവശ്യം.

ഉപമുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് യോഗത്തില്‍ ചര്‍ച്ചയായില്ല. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഇന്ന് മുംബൈയില്‍ മഹായുതി യോഗം ചേരുന്നുണ്ട്. യോഗത്തിന് മുന്നോടിയായി മാധ്യമങ്ങളെ കണ്ട ഏക് നാഥ് ഷിന്‍ഡെ, മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനത്തിന്റെ കാര്യത്തില്‍ വൈകാതെ തീരുമാനമുണ്ടാകുമെന്ന് പറഞ്ഞു.



#Daily
Leave a comment