
ഇറക്കുമതി ചുങ്കം ഉയർത്തുമെന്ന ട്രമ്പ് നിർദേശത്തിന് ഭൂരിപക്ഷ പിന്തുണ
അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങളുടെ ചുങ്കം വർദ്ധിപ്പിക്കുമെന്ന റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥി ഡൊണാൾഡ് ട്രമ്പിന്റെ നിർദ്ദേശത്തിന് രജിസ്റ്റേർഡ് വോട്ടർമാരിൽ 56 ശതമാനം പേരുടെ പിന്തുണയുള്ളതായി ഏറ്റവും പുതിയ റോയിട്ടേഴ്‌സ്/ഇപ്‌സോസ് അഭിപ്രായ സർവെ പറയുന്നു. ചൈനയിൽ നിന്നുള്ള ഇറക്കുമതിക്ക് 60 ശതമാനം വരെ ചുങ്കം ഏർപ്പെടുത്തുമെന്നാണ് ട്രമ്പിന്റെ വാഗ്‌ദാനം. അമേരിക്കൻ സർക്കാരിന്റെ 35 ട്രില്യൺ ഡോളറിന്റെ ഭീമമായ കട ബാധ്യത കുറയ്ക്കാൻ സാധ്യത ട്രമ്പ് ഭരണത്തിലായിരിക്കുമ്പോഴെന്നും കൂടുതൽ പേര് കരുതുന്നു.
എന്നാൽ ദേശീയ തലത്തിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി കമല ഹാരിസിന് 5 ശതമാനം ലീഡ് ഉണ്ടെന്ന് സർവെ വെളിപ്പെടുത്തുന്നു. സർവെ ഫലത്തിൽ 3 ശതമാനം വരെ അനുകൂലമായോ പ്രതികൂലമായോ തെറ്റ് സംഭവിക്കാമെന്നും ബന്ധപ്പെട്ട അധികൃതർ പറഞ്ഞു. നവംബർ 5-നാണ് അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ്.


